കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിനസ് ട്രിപ്പിനിടെ അവിഹിതം... ബ്രിട്ടനിലെ ബാങ്കിങ് ഭീമന്റെ സിഇഒ 75,000 പേരോട് മാപ്പ് പറഞ്ഞു

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: അവിഹിതം എന്ന് പറയുന്നത് ഇപ്പോള്‍ അത്രവലിയ വാര്‍ത്തയൊന്നും അല്ല, പ്രത്യേകിച്ച് പല വിദേശ രാജ്യങ്ങളിലും. എന്നാല്‍ അവിഹതി കേസില്‍ പിടിക്കപ്പെട്ട ബ്രിട്ടീഷ് ബാങ്ക് സിഇഒ ചെയ്യുന്ന കാര്യം കേട്ടാല്‍ ആരും ഞെട്ടിപ്പോകും.

ബ്രിട്ടനിലെ പ്രമുഖ ബാങ്കുകളില്‍ ഒന്നാണ് ലോയ്ഡ്‌സ് ബാങ്ക്. അതിന്റെ സിഇഒ ആണ് അന്റോണിയോ ഹോര്‍ത്ത ഒസോറിയോ. വിവാഹിതനും മൂന്ന് കുഞ്ഞുങ്ങളുടെ പിതാവും ആയ ഈ 52 കാരന്‍ ബിസിനസ് ട്രിപ്പിനിടെ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.

സംഗതി ചോദ്യമായി, വിവാദമായി. അപ്പോള്‍ അന്റോണിയോ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നറിയാമോ? തന്റെ ബാങ്കിലെ 75,000 ജീവനക്കാരോടും അദ്ദേഹം മാപ്പ് പറയുകയാണ്.... മാപ്പ് പറയുകയാണ്.!!!

ബാങ്ക്

ബാങ്ക്

ലോയ്ഡ്‌സ് ബാങ്ക് എന്ന് പറഞ്ഞാല്‍ ബ്രിട്ടനിലെ ഏറ്റവും വലിയ നാല് ബാങ്കുകളില്‍ ഒന്നാണ്. അതിന്റെ സിഇഒ ആണ് അന്റോണിയോ ഹോര്‍ത്ത ഒസോറിയോ.

ബിസിനസ് ട്രിപ്പ്

ബിസിനസ് ട്രിപ്പ്

കഴിഞ്ഞ ജൂണില്‍ അന്റോണിയ നടത്തിയ ഒരു ബിസിനസ് ട്രിപ്പ് ആണ് വിവാദത്തിലായത്. ആ ട്രിപ്പിനിടെ സിഇഒ ഒരു സ്ത്രീയുമായി അവിഹിത ബന്ധം പുലര്‍ത്തിയത്രെ.

കണ്ടെത്തിയത്

കണ്ടെത്തിയത്

ഹോട്ടല്‍ ബില്‍ കണ്ടപ്പോഴാണ് ആളുകള്‍ക്ക് സംശയമായത്- ഒരു ദിവസത്തേയ്ക്ക് രണ്ട് ലക്ഷത്തി തൊണ്ണൂറായിരും രൂപ. അതിന്റെ കൂടെ സ്പായില്‍ ചെലവഴിച്ചതിന് ഒരു 48,000 രൂപ വേറേയും.

ഹോളിഡേ

ഹോളിഡേ

പോര്‍ച്ചുഗല്‍ സ്വദേശിയാണ് അന്റോണിയോ... അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് പോയതായിരുന്നു. പക്ഷേ വിവാദം കൊഴുത്തപ്പോള്‍ അതെല്ലാം ഉപേക്ഷിച്ച് തിരിച്ചെത്തി.

കാമുകി

കാമുകി

റസ്സല്‍ ഗ്രൂപ്പ് ഓഫ് യൂണിവേഴ്‌സിറ്റീസിന്റെ ഡയറക്ടര്‍ ജനറല്‍ ആയ ഡോ പിയാത്തുമായിട്ടായിരുന്നു അന്റോണിയോക്ക് അവിഹിത ബന്ധം.

മാപ്പ് ചോദിക്കുന്നു

മാപ്പ് ചോദിക്കുന്നു

75,000 ജീവനക്കാരുണ്ട് ലോയ്ഡ്‌സ് ബാങ്കില്‍. ആ ജീവനക്കാരോടെല്ലാം മാപ്പിരന്നുകൊണ്ട് അന്റോണിയോ ഇമെയില്‍ സന്ദേശം അയക്കും എന്നാണ് റിപ്പോര്‍ട്ട്.

അന്റോണിയോ മിടുക്കന്‍

അന്റോണിയോ മിടുക്കന്‍

മിടുക്കനായ സിഇഒ ആണ് താന്‍ എന്ന് തെളിയിച്ച ആളാണ് അന്റോണിയോ. ബ്രെക്‌സിറ്റ് വന്നിട്ടും ബാങ്കിന്റെ പിടിച്ചുനിര്‍ത്തുന്നത് അന്റോണിയോയുടെ മിടുക്കാണ്. അതുകൊണ്ട് ബാങ്ക് അധികൃതര്‍ ഇത് അത്ര വലിയ വിഷയമാക്കുന്നില്ല.

English summary
Embarrassed Lloyds boss to apologise to his 75,000 staff after being caught 'having an affair on a business trip'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X