കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുകെ ഭീകരാക്രമണം: അക്രമി ഒരാള്‍ !! പേര് പുറത്തുവിട്ടില്ല, ‍ മരണം അഞ്ചായി

അക്രമിക്ക് മുസ്ലിം തീവ്രവാദ സംഘടനുമായി ബന്ധമെന്ന് സംശയം

  • By Manu
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍മെന്റിനു സമീപത്തുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ ഒരു വ്യക്തി മാത്രമാണെന്ന് സൂചന. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ആണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇയാളുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇയാളെ മറ്റൊരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മാര്‍ക്ക് റൗളി പറഞ്ഞു.

1

ഇസ്‌ലാമിക് സ്റ്റേറ്റ് പോലെയുള്ള മുസ്ലീം തീവ്രവാദ സംഘടനുമായി ബന്ധമുള്ളയാളാണ് ഇയാളെന്നാണ് സംശയിക്കുന്നത്. ഇയാളെ ഇതിനു പ്രേരിപ്പിച്ചത് എന്താണെന്നും എന്തൊക്കെ തയ്യാറെടുപ്പുകളാണ് നടത്തിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രിയോടെയാണ് പാര്‍ലമെന്റിനു സമീപം വെടിവയ്പ്പുണ്ടായത്. അഞ്ചു പേര്‍ സംഭവത്തില്‍ മരണപ്പെട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. 40 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അക്രമിയെ സംഭവസ്ഥലത്തു വച്ചു വെടിവച്ചു കൊന്നിരുന്നു.

2

കാറിലെത്തിയ അക്രമി വഴിയാത്രക്കാരുടെ ഇടയിലേക്കു കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. നിര്‍ത്താതെ പോയ കാര്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ കമ്പിവേലിയിലേക്ക് ഇടിച്ചുകയറ്റി. കാറില്‍ നിന്നിറങ്ങി മന്ദിരത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച അക്രമി തടയാനെത്തിയ പോലീസുകാരനെ കത്തി കൊണ്ടു കുത്തി വീഴ്ത്തി. മറ്റൊരു പോലീസുകാരനെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു.

English summary
Five people have died and 40 people have been injured in a terror attack near the Houses of Parliament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X