കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംശയകരമായ സംഭാഷണം:ലണ്ടനിലേയ്ക്ക് പുറപ്പെട്ട വിമാനം വഴിതിരിച്ചുവിട്ടു, മൂന്ന് പേർ അറസ്റ്റില്‍

കോളണ്‍ ബോൺ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഇരുപതോളം വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്

Google Oneindia Malayalam News

ബെർലിൻ: സംശയകരമായ സംഭാഷണത്തെ തുടർന്ന് ലണ്ടനിലേയ്ക്ക് പുറപ്പെട്ട വിമാനം ജർമനിയിൽ ഇറക്കി. സ്ലൊവാനിയയിൽ നിന്ന് ലണ്ടനിലേയ്ക്ക് പുറപ്പെട്ട ഈസി ജെറ്റ് യാത്രാ വിമാനത്തിനുള്ളിലാണ് സംഭവം. ജർമനിയിൽ അടിയന്തരമായി ഇറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തുകയായിരുന്നു. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യാത്രക്കാരിൽ മൂന്ന് പേര്‍ ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചതാണ് ജീവനക്കാരെ ഭീതിയിലാഴ്ത്തിയത്. ഉടൻ വിവരം അധികൃതരെ അറിയിച്ച ശേഷം ജർമനിയിൽ ഇറക്കുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

കോളണ്‍ ബോൺ വിമാനത്താവളത്തില്‍ പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ ലാന്‍ഡ് ചെയ്ത വിമാനത്തിൽ നിന്ന് 151 യാത്രക്കാരെയും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയ ശേഷമാണ് പോലീസ് പരിശോധന നടത്തിയത്. സംശയാസ്പദമായ രീതിയില്‍ സംസാരിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്ത പോലീസ് ഇവരുടെ ബാഗുകളും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നു.

easyjet

എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തോടെ വിമാനത്താവളത്തിന്‍റെ സര്‍വ്വീസ് താളം തെറ്റി. കോളണ്‍ ബോൺ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഇരുപതോളം വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്. അടുത്ത കാലത്ത് യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജര്‍മനിയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

English summary
A London-bound easyJet flight was diverted to Cologne Saturday evening due to a "suspicious conversation" heard on board, with passengers evacuated on emergency slides and three men arrested, German police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X