കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടനെ രക്തക്കളമാക്കി വീണ്ടും ഭീകരാക്രമണം; നിരവധി മരണം, വാഹനം ഇടിച്ചുകയറ്റി, കത്തി പ്രയോഗം!!

കത്തിയാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ ഇവിടെ നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയേ ചെയ്തിട്ടുള്ളൂവെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

  • By Ashif
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാനത്തെ ചോരയില്‍ മുക്കി രണ്ടിടത്ത് ഭീകരാക്രമണം. ശനിയാഴ്ച രാത്രിയുണ്ടായ സംഭവത്തില്‍ നിരവധി പേര്‍ മരിച്ചു. വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ലണ്ടന്‍ ബ്രിഡ്ജില്‍ വാഹനം ആളുകള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയാണ് മധ്യലണ്ടനില്‍ ആക്രമണം ഉണ്ടായത്. ഇതില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇതേ സമയംതന്നെ ബൊറോ മാര്‍ക്കറ്റില്‍ ചിലര്‍ കത്തിയുമായി ആക്രമണം നടത്തി.

കൊല്ലപ്പെട്ടു, ഇല്ല

കത്തിയാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ ഇവിടെ നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയേ ചെയ്തിട്ടുള്ളൂവെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കത്തിയാക്രമണത്തില്‍ അഞ്ചു മരണം

സണ്‍ ദിന പത്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം അഞ്ചുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 20 പേര്‍ക്ക് കുത്തേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെ പിടികൂടാനായിട്ടില്ല. ഇവര്‍ക്ക് വേണ്ടി നഗരത്തില്‍ വ്യാപക തിരച്ചില്‍ തുടരുകയാണ്.

ഭീകരാക്രമണം

രണ്ടിടത്തുമുണ്ടായത് ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി തെരേസ മെ അറിയിച്ചു. മെട്രോപോളിറ്റന്‍ പോലീസും ഇക്കാര്യം സമ്മതിച്ചു. റസ്‌റ്റോറന്റുകള്‍ക്കും ബാറുകള്‍ക്കും പേരുകേട്ട ലണ്ടനില്‍ സ്ഥലമാണ് ബൊറോ മാര്‍ക്കറ്റ്. നിരവധി പേര്‍ കൂടി നില്‍ക്കുന്ന സ്ഥലത്താണ് അക്രമികള്‍ കത്തിയാക്രമണം നടത്തിയത്.

ലണ്ടന്‍ മേയര്‍ പറയുന്നത്

ഭീകരാക്രമണമാണ് നടന്നതെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും സ്ഥിരീകരിച്ചു. ലണ്ടനിലെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായ ചിത്രം കിട്ടിയിട്ടില്ലെന്നും മനപ്പൂര്‍വം ചിലര്‍ ആക്രമണം നടത്തുകയാണെന്നാണ് ലഭ്യമായ വിവരമെന്നും മേയര്‍ പറഞ്ഞു.

വാഹനത്തില്‍ നിന്നിറങ്ങിയോടി

ലണ്ടന്‍ ബ്രിഡ്ജില്‍ വാഹനം ആളുകള്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയ ശേഷം അതില്‍ നിന്നു നാല് പേര്‍ ഇറങ്ങി ഓടിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ പോയത് ബൊറോ മാര്‍ക്കറ്റിലേക്കാണ്. തൊട്ടുപിന്നാലെയാണ് മാര്‍ക്കറ്റില്‍ കത്തിക്കുത്തുണ്ടായത്.

രണ്ടിടത്തും ഒരേ സംഘം

രണ്ടിടത്തും ആക്രമണം നടത്തിയത് ഒരേ സംഘമാണെന്ന് സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവന്നിട്ടില്ല. പോലീസ് അക്രമികള്‍ക്ക് വേണ്ടി വ്യാപക തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച പ്രാദേശിക സമയം അര്‍ധരാത്രിയാണ് രണ്ടിടത്തും ആക്രമണമുണ്ടായത്.

വെടിവെയ്പ്പുണ്ടായതായും റിപ്പോര്‍ട്ട്

മാര്‍ക്കറ്റില്‍ വെടിവെയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. അക്രമിയുടേതെന്ന് കാണിച്ച് ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇയാള്‍ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ട്. തറയില്‍ കിടക്കുന്ന ആളുടെ ചിത്രമാണ് അക്രമിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്.

English summary
More than one person has died in a terrorist incident in central London which is still ongoing, the Metropolitan Police has said. Police and ambulances were alerted to reports a van hit people on London Bridge shortly after 22:00 BST.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X