കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാനം ഇഷ്ടപ്പെടുന്നു..പക്ഷേ പരമാധികാരത്തെ തൊട്ടുകളിച്ചാല്‍!!ചൈന സഹിക്കില്ല!!

പരമാധികാരത്തെ തൊട്ടുകളിച്ചാല്‍ തിരിച്ചടിക്കും

Google Oneindia Malayalam News

ബീജിങ്ങ്: തങ്ങള്‍ സമാധാനം ഇഷ്ടപ്പെടുന്നവരാണെന്നും എന്നാല്‍ രാജ്യത്തെ പരമാധികാരത്തെ തൊട്ടുകളിച്ചാല്‍ പ്രതികരിച്ചിരിക്കുമെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷാ താത്പര്യങ്ങള്‍ സംബന്ധിച്ച വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചക്കും ചൈന തയ്യാറല്ലെന്നും ചിന്‍പിങ് വ്യക്തമാക്കി. രണ്ടു മാസമായി തുടരുന്ന ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചിന്‍പിങ്ങിന്റെ പരാമര്‍ശം.

ചൈനയിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. തങ്ങള്‍ കയ്യേറ്റമോ രാജ്യത്തിന്റെ വിപുലീകരണമോ ആഗ്രഹിക്കുന്നവരല്ല. പക്ഷേ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശക്തിയും ആത്മവിശ്വാസവും തങ്ങള്‍ക്കുണ്ട്. തങ്ങളുടെ പരമാധികാരത്തിനോ വികസനത്തിനോ സുരക്ഷക്കോ തടസ്സം നില്‍ക്കുന്ന എല്ലാ കാര്യങ്ങള്‍ക്കെതിരെയും തങ്ങള്‍ പോരാടുമെന്നും ചിന്‍പിങ് അറിയിച്ചു.

ശത്രുക്കളെ പോരാടി തോല്‍പ്പിക്കും

ശത്രുക്കളെ പോരാടി തോല്‍പ്പിക്കും

ആക്രമിക്കാന്‍ വരുന്ന എല്ലാ ശത്രുക്കളെയും പോരാടി തോല്‍പ്പിക്കാനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്ന് ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 90-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചു നടന്ന പരേഡിനിടെ ചിന്‍പിങ് വ്യക്തമാക്കിയിരുന്നു. ചൈനയുടെ എല്ലാ സൈനികശേഷിയും പ്രദര്‍ശിപ്പിച്ചു കൊണ്ടുനടന്ന പരേഡ് ലോകരാഷ്ട്രങ്ങള്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യക്കുള്ള മുന്നറിയിപ്പായാണ് വിദഗ്ധര്‍ വിലയിരുത്തിയത്.

ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടന്നു

ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടന്നു

ഡോക്‌ലാമില്‍ നിന്നും ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നതിനിടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ 50 തോളം സൈനികര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ചതായി ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ജൂലൈ 26നാണ് സൈന്യം ഉത്തരാഖണ്ഡിലെ ബാരഗട്ടി പ്രദേശത്ത് പ്രവേശിച്ചത്. രണ്ടു മണിക്കൂറിനു ശേഷം തിരികെ മടങ്ങുകയും ചെയ്തു. ഒരു മാസം മുന്‍പ് ഇതേ പ്രദേശത്ത് ചൈനീസ് ചോപ്പര്‍ പ്രവേശിച്ചിരുന്നു.

ചിന്‍പിങ്ങ് പറഞ്ഞ ശത്രു

ചിന്‍പിങ്ങ് പറഞ്ഞ ശത്രു

ശത്രു ആരാണെന്ന് ചിന്‍പിങ്ങ് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്ത്യയെ ഉന്നം വെച്ചുള്ള പരാമര്‍ശമായാണ് പ്രസ്താവനയെ വിലയിരുത്തുന്നത്. ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് 1962ലെ യുദ്ധത്തേക്കാള്‍ ഭയാനകമായിരിക്കുമെന്നുള്ള മുന്നറിയിപ്പ് ചൈന നല്‍കിയിരുന്നു. എന്നാല്‍ 1962 ലെ ഇന്ത്യയല്ല 2017 ലെ ഇന്ത്യ എന്ന് അരുണ്‍ ജയ്റ്റ്‌ലി തിരിച്ചടിക്കുകയും ചെയ്തു.

കഴിവു തെളിയിച്ച് ചൈനീസ് സൈന്യം

കഴിവു തെളിയിച്ച് ചൈനീസ് സൈന്യം

2,000 സൈനികരാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ തൊണ്ണൂറാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ചു നടന്ന പരേഡില്‍ പങ്കെടുത്തത്. 129 എയര്‍ക്രാഫ്റ്റുകളും മറ്റ് യുദ്ധോപകരണങ്ങളും ഡിസ്‌പ്ലേക്ക് വെച്ചിരുന്നു. 12,000 സൈനികരും 129 പോര്‍വിമാനങ്ങളും 600 ഓളം തരത്തിലുള്ള ആയുധങ്ങളും 59 തോളം പ്രതിരോധ സംവിധാനങ്ങളും ആണവ മിസൈലുകളും ഉപയോഗിച്ചായിരുന്നു പീപ്പിള്‍ ലിബറേഷന്‍ ആര്‍മി 90-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചുള്ള പരേഡ് നടത്തിയത്.

ചൈനയുടെ സൈനിക ശക്തി

ചൈനയുടെ സൈനിക ശക്തി

ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയാണ് ചൈനക്കുള്ളത്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയെ കൂടുതല്‍ ആധുനീകരിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത്. പ്രതിരോധ രംഗത്ത് ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യയിലും ആയുധങ്ങളിലും ഈ മാറ്റം കൊണ്ടുവരാനാണ് നീക്കം. അതേ സമയം പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ സൈനികരുടെ എണ്ണം കുറക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ആവശ്യമെങ്കില്‍ യുദ്ധം

ആവശ്യമെങ്കില്‍ യുദ്ധം

കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ചൈന ഒരു യുദ്ധം നടത്തിയിട്ടില്ല. യുദ്ധം നടത്താനുള്ള തയ്യാറെടുപ്പല്ലെന്നും എന്നാല്‍ ഒരടിയന്തിര സാഹചര്യം വന്നാല്‍ ശത്രുവിനെ നേരിടാനുള്ള പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയാണെന്നും ചൈന പറയുന്നു.

English summary
Love Peace But No Compromise On Sovereignty, Says Chinese President Xi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X