കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി നഴ്‌സുമാര്‍ ലിബിയയില്‍ കുടുങ്ങിക്കിടക്കുന്നു

  • By Sruthi K M
Google Oneindia Malayalam News

ബെന്‍ഹാസി: പ്രക്ഷോഭം ആളിക്കത്തുന്ന ലിബിയയില്‍ 25 മലയാളി നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുകയാണ്. ഭക്ഷണവും വെള്ളവും പോലും കിട്ടാത്ത അവസ്ഥയിലാണ് ഇവര്‍. ബങ്കാസയിലെ അല്‍ജമരിയ ആശുപത്രിയിലാണ് മലയാളി നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള നഴ്‌സുമാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

കഴിഞ്ഞ കുറേ മാസങ്ങളായി ലിബിയയില്‍ സംഘര്‍ഷം തുടരുകയാണ്. ഒട്ടേറെ മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട് ലിബിയയില്‍. സൈന്യവും മതതീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനമാണ് തടസ്സപ്പെട്ടു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഈ അവസ്ഥ തുടരുകയാണ്.

libya

ആക്രമണത്തെ തുടര്‍ന്ന് ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രി അടച്ചിട്ടു. ഇതിനിടയില്‍ നഴ്‌സുമാരുടെ വിസയുടെ കാലാവധി അവസാനിക്കുകയും ചെയ്തു. ഇന്ത്യന്‍ എംബസിയില്‍ പരാതിപെട്ടിട്ടും ഇതുവരെയും നാട്ടിലെത്തിക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു. അതേസമയം, നഴ്‌സുമാരെ നാട്ടിലെത്തിക്കാനുളള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിട്ടുണ്ട്. ഇതിനായി ലിബിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

2012ല്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മലയാളി നഴ്‌സുമാര്‍ ലിബിയയില്‍ എത്തിയത്. വിസാ കാലാവധി അവസാനിച്ചതിനാല്‍ മടങ്ങി വരാനും കഴിയാത്ത അവസ്ഥയിലാണെന്ന് നഴ്‌സുമാര്‍ പറയുന്നു. നഴ്‌സുമാരെ നാട്ടിലെത്തിക്കാനുള്ള നടപടിയെടുക്കുമെന്നും നോര്‍ക്ക അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

English summary
Libya crisis, 25 malayali nurses held in Libya hospital. we asked to help for wanting to return home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X