കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരനല്ലേ എന്ന് ചോദിച്ച് ആക്രമണം!!ഓസ്‌ട്രേലിയയില്‍ കോട്ടയം സ്വദേശിക്ക് നേരെ വംശീയ അതിക്രമം!

ഇന്ത്യക്കാരനല്ലേ എന്ന് ചോദിച്ചാണ് ആക്രമിച്ചതെന്നാണ് ലീ പറയുന്നത്. പ്രദേശവാസികളായ മൂന്നുപേരാണ് ആക്രമിച്ചത്. ആക്രമണത്തില്‍ ലീയുടെ നെറ്റിക്ക് പരുക്കേറ്റു

  • By Gowthamy
Google Oneindia Malayalam News

മെല്‍ബണ്‍: മെല്‍ബണില്‍ മലയാളി വൈദികന്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ മറ്റൊരു മലയാളിക്ക് നേരെയും വംശീയ അതിക്രമം. കോട്ടയം മീനടം വയലിക്കൊല്ലാട്ട് ജോയ് സക്കറിയയുടെ മകന്‍ ലീ മാക്‌സിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഹൊബാര്‍ട്ടിലെ മക് ഡോണാള്‍ഡ് ഔട്ട്‌ലെറ്റില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. പ്രദേശ വാസികളായ മൂന്നു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ജോലികഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ഏഴ് വര്‍ഷമായി ലീ മാക്‌സ് ഇവിടെ ജോലി നോക്കുകയാണ്.

 നെറ്റിക്ക് പരുക്ക്

നെറ്റിക്ക് പരുക്ക്

ഇന്ത്യക്കാരനല്ലേ എന്ന് ചോദിച്ചാണ് ആക്രമിച്ചതെന്നാണ് ലീ പറയുന്നത്. പ്രദേശവാസികളായ മൂന്നുപേരാണ് ആക്രമിച്ചത്. ആക്രമണത്തില്‍ ലീയുടെ നെറ്റിക്ക് പരുക്കേറ്റു. മര്‍ദിച്ച ശേഷം സംഘം കാറില്‍ കയറി രക്ഷപ്പെട്ടുവെന്ന് ലീ. സംഭവം വംശീയ അതിക്രമം ആണെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ലീ പറയുന്നു.

 ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍

ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍

ടാസ്മാനിയയിലെ ഹൊബാര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന മക്‌ഡൊണാള്‍ഡ് ഭക്ഷണശാലയില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. പ്രകോപനമില്ലാതെ മൂന്നു പേര്‍ ലീയെ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്.

 തര്‍ക്കത്തിനിടെ

തര്‍ക്കത്തിനിടെ

മക്‌ഡൊണാള്‍ഡിലേക്ക് പോകുമ്പോള്‍ കൗണ്ടറില്‍ നാല് യുവാക്കളും ഒരു യുവതിയുമടങ്ങുന്ന സംഘം വാഗ്വാദത്തില്‍ ഏര്‍പ്പെട്ട കൊണ്ടിരിക്കുന്നത് കണ്ടുവെന്ന് ലീ പറയുന്നു. ഇതില്‍ ഒരു പുരുഷനും സ്ത്രീയും കടയില്‍ നിന്നിറങ്ങി കാറിലേക്ക് കയറി. പിന്നാലെ വന്ന മൂന്നു പേര്‍ ഇന്ത്യക്കാരനല്ലേ എന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് ലീ പറയുന്നത്.

കഴുത്തില്‍ കുത്തി

കഴുത്തില്‍ കുത്തി

ഞായറാഴ്ച പ്രാര്‍ഥനയ്ക്കിടെയാണ് മലയാളി വൈദികന് നേരെ ആക്രമണം ഉണ്ടായത്. ഇന്ത്യക്കാരനാണോ എന്ന് ചോദിച്ച് തന്നെയാണ് വൈദികനെയും ആക്രമിച്ചത്. 70 വയസ് പ്രായമുള്ള ആള്‍ കത്തി കൊണ്ട് വൈദികന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. വൈദികന് നേരെ ഉണ്ടായത് വംശീയ അതിക്രമമാണെന്നാണ് വിവരം. ഇന്ത്യക്കാര്‍ ഹിന്ദുക്കളോ മുസ്ലീംകളോ ആയിരിക്കുമെന്നും അതിനാല്‍ കുര്‍ബാന നടത്താന്‍ അവകാശമില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം.

English summary
malayalai taxi driver injured alleged racial attack in australia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X