കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യയില്‍ മഞ്ഞവസ്ത്രം നിരോധിച്ചത് എന്തിനാണെന്നോ?

  • By Aiswarya
Google Oneindia Malayalam News

ക്വാലാലംപൂര്‍ : മലേഷ്യയില്‍ മഞ്ഞവസ്ത്രം നിരോധനം എന്തിനാണെന്നല്ലേ? സാമ്പത്തിക ക്രമക്കേടില്‍ ആരോപണ വിധേയനായ മലേഷ്യന്‍ പ്രധാനമന്ത്രി നാജിബ് റസാഖിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭം കഴിഞ്ഞ ദിവസവും ശക്തമായിരുന്നു.

പ്രധാനമന്ത്രി നാജിബ് റസാഖ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 70 കോടി ഡോളറിന്റെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. അതേസമയം ആരോപണം നിഷേധിച്ച പ്രധാനമന്ത്രി പ്രക്ഷോഭകാരികളുടെ ആവശ്യം തള്ളി. മഞ്ഞവസ്ത്രം ധരിച്ചെത്തിയ പ്രക്ഷോഭകാരികള്‍ ക്വലാംലംപൂരില്‍ നിലയുറപ്പിച്ചിരിക്കുകയാണ്

malaysia-map

പ്രക്ഷോഭകാരികള്‍ക്ക് പിന്തുണയുമായി മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദും ഇന്നലെ സമരവേദിയിലെത്തിയിരുന്നു. പ്രധാനമന്ത്രി രാജിവെക്കുന്നത് വരെ സമരം തുടരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പ്രക്ഷോഭത്തെ നേരിടാന്‍ വന്‍ പൊലീസ് സന്നാഹമാണ് ക്വാലാലംപൂരില്‍ സര്‍ക്കാര്‍ വിന്യസിച്ചിട്ടുള്ളത്

മഞ്ഞവസ്ത്രം ധരിച്ചും പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളുയര്‍ത്തുമാണ് പ്രക്ഷോഭകാരികള്‍ നഗരത്തിലെ ഇന്‍ഡിപെന്‍ഡന്റ് സ്‌ക്വെയറില്‍ ഒത്തുകൂടിയത്പ്രക്ഷോഭകാരികളുടെ മഞ്ഞവസ്ത്രത്തിനും ബെര്‍സിഹിന്റെ ലോഗോയ്ക്കും നിരോധനമേര്‍പ്പെടുത്തി. സംഘടനയുടെ വെബ്‌സൈറ്റും സര്‍ക്കാര്‍ ഡൗണ്‍ ചെയ്തു.

English summary
Tens of thousands of people have gathered in the Malaysian capital to call for the resignation of Prime Minister Najib Razak.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X