കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനാലുകാരി ഓണ്‍ലൈന്‍ സുഹൃത്തായ യുവാവിനൊപ്പം ഒളിച്ചോടി?

  • By Anwar Sadath
Google Oneindia Malayalam News

ക്ലീവ്‌ലാന്‍ഡ്: ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട യുവാവിനൊപ്പം പതിനാലുകാരിയായ പെണ്‍കുട്ടി ഒളിച്ചോടിയതായി സംശയം. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ക്ലീവ്‌ലാന്‍ഡിലെ എമിലി വിക്കിങ്ങിനെ കഴിഞ്ഞദിവസം വൈകിട്ടു മുതല്‍ കാണാതായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഓണ്‍ലൈന്‍ ബന്ധം സ്ഥിരീകരിച്ചത്.

പെണ്‍കുട്ടിയെ കാണാതായ ഉടന്‍ യുകെയില്‍ മുഴുവനും പെണ്‍കുട്ടിക്കായി നടത്തിയ തിരച്ചിലിനൊടുവില്‍ മിഡില്‍സ്‌ബ്രോയില്‍ വെച്ച് കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതായി പോലീസ് ഓഫീസര്‍ അറിയിച്ചു. എത്രയും പെട്ടെന്ന് പെണ്‍കുട്ടിയെ കണ്ടെത്താന്‍ പ്രത്യേക അലേര്‍ട് പുറപ്പെടുവിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയിരുന്നതെന്ന് പോലീസ് ഓഫീസര്‍ ഡാരന്‍ ബെസ്റ്റ് പറഞ്ഞു.

facebook

ഓണ്‍ലൈന്‍ വഴി പെണ്‍കുട്ടികളെ വരുതിയിലാക്കിയശേഷം ലൈംഗികമായി ഉപയോഗിക്കുന്ന വലിയൊരു സംഘം യുകെയില്‍ വ്യാപകമാണ്. ഒട്ടേറെ പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ വീണ് മാനം നഷ്ടമായിട്ടുണ്ട്. അതുകൊണ്ടുതന്നെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ദ്രുതഗതിയിലുള്ള അന്വേഷണമാണ് പോലീസ് നടത്തിയത്.

പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്നെന്ന് സംശയിക്കുന്ന ഇരുപത്തിയാറുകാരനെയും പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കുട്ടിയെ ഏതെങ്കിലും തരത്തിലും ചൂഷണത്തിന് ഇരയാക്കിയോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. മാതാപിതാക്കളുടെ അശ്രദ്ധയാണ് പെണ്‍കുട്ടികള്‍ ഓണ്‍ലൈന്‍ പ്രണയവലയില്‍ കുടുങ്ങി അപ്രത്യക്ഷമാകുന്നതിന് പ്രധാന കാരണമെന്ന് പോലീസ് പറയുന്നു.

English summary
Man arrested on suspicion of abduction as girl found safe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X