കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയില്‍ശിക്ഷ ഒഴിവാക്കാന്‍ രണ്ടുവര്‍ഷം അബോധാവസ്ഥ നടിച്ചു

Google Oneindia Malayalam News

ലണ്ടന്‍ : ജയില്‍ശിക്ഷ ഒഴിവാക്കാനും നിയമക്കുരുക്കുകളില്‍ നിന്ന് രക്ഷപ്പെടാനുമായി അബോധാവസ്ഥ അഭിനയിച്ച പ്രതി അവസാനം പോലീസ് പിടിയിലായി. ലണ്ടനിലെ സൗത്ത് വെയ്ല്‍സിലാണ് സംഭവം. രണ്ടുവര്‍ഷമായി ഇയാള്‍ അബോധാവസ്ഥ നടിച്ച് പോലീസിനെ കബളിപ്പിക്കുകയായിരുന്നു.

അയല്‍ക്കാരന്റെ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അലന്‍ നൈറ്റ് എന്ന നാല്‍പ്പത്തിയേഴുകാരന്‍ പോലീസിന്റെ നോട്ടപ്പുളളിയായത്. കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ ഇയാള്‍ അബോധാവസ്ഥ അഭിനയിച്ച് മുങ്ങുകയായിരുന്നു. കേസ് വിചാരണയ്ക്കായി കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് കഴുത്തിന് താഴെ ഇയാള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ടെന്ന വാദവുമായി ഭാര്യ ഹെലന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

police

എന്നാല്‍ കഴിഞ്ഞ ദിവസം അലന്‍ ടെസ്‌ക്കോയുടെ ലോയല്‍റ്റി കാര്‍ഡ് ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തി. ഇയാള്‍ കാര്‍ ഓടിച്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കുശേഷം പോലീസ് അലനെ പിടികൂടുകയായിരുന്നു. അയല്‍ക്കാരായ വൃദ്ധദമ്പതികളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 40,000 പൗണ്ടാണ് ഇയാള്‍ തട്ടിയെടുത്തത്.

English summary
A man who pretended coma for two years to avoid prosecution has been convicted after police caught him on camera driving and strolling around supermarkets. He had stolen more than 40,000 pounds from the bank account of an elderly neighbor with Alzheimer's disease.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X