കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മായിയമ്മയുടെ ശവക്കല്ലറ വൃത്തിയാക്കുന്നതിനിടെ സ്മാരകശില വീണ് മരുമകന്‍ മരിച്ചു

  • By Meera Balan
Google Oneindia Malayalam News

ഹാരിസ് ബര്‍ഗ്: അമ്മായിയമ്മയുടെ ശവക്കല്ലറ വൃത്തിയാക്കുന്നതിനിടെ സ്മാരകശില തലയില്‍ വീണ് മരുമകന്‍ മരിച്ചു . പെനിസില്‍വാനിയയിലെ ത്രൂപ്പിലാണ് സംഭവം. ഈസ്റ്ററിന് മുന്നോടിയായി കുടുംബാംഗങ്ങളുടെ ശവക്കല്ലറ വൃത്തിയാക്കുന്നതിനിടെയാണ് വൃദ്ധനായ മരുമകന്‍ സ്മാരകശില വീണ് മരിയ്ക്കുന്നത് .

സ്റ്റീഫന്‍ വോയ്ടാക് (74) എന്നയാളാണ് മരിച്ചത്. ത്രൂപ്പിലെ സെന്റ് ജോസഫ്‌സ് കാത്തലിക് സെമിത്തേരിയിലാണ് സ്റ്റീഫന്റെ കുടുംബാംഗങ്ങളെ അടക്കം ചെയ്തിട്ടുള്ള്. ഈസ്റ്ററിന് മുന്നോടിയായി ശവക്കല്ലറകള്‍ വൃത്തിയാക്കുന്നതിന്റെ തിരക്കിലായിരുന്നു സ്റ്റീഫനും ഭാര്യയും .

Cemetrty

അമ്മായിയുടെ ശവക്കല്ലറ വൃത്തിയാക്കുമ്പോഴാണ് സ്മാരകശില വീണ് സ്റ്റീഫന്‍ മരിയ്ക്കുന്നത് . കല്ല് ഇളകി വീഴാന്‍മാത്രം കാറ്റോ മറ്റെന്തെങ്കിലും ആ സമയം ഉണ്ടായില്ലെന്ന് സെമിത്തേരിയുടെ സൂക്ഷിപ്പുകാരനായ എഡ്വേര്‍ഡ് കുബിലാസ് പറയുന്നു . സ്റ്റീഫന്‍ കൊല്ലപ്പെടുമ്പോള്‍ സെമിത്തേരിയില്‍ അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടായിരുന്നു . അവര്‍ മറ്റൊരു ശവക്കല്ലറ വൃത്തിയാക്കുകയായിരുന്നു .

പൊലീസെത്തി സ്റ്റീഫന്‍രെ മൃതദേഹം ആശുപത്രിയിലെത്തിച്ചു . സ്റ്റീഫനും ഭാര്യയും സെമിത്തേരിയില്‍ എത്തി പ്രിയപ്പെട്ടവരുടെ ശവക്കല്ലറയില്‍ പൂക്കള്‍ വച്ച് പ്രാര്‍ത്ഥിയ്ക്കാറുണ്ടെന്ന് കൂബിലാസ് പറയുന്നു .

English summary
Man killed by mother-in-law's tombstone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X