കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: നിസ്ക്കരിയ്ക്കുന്നതിനിടെ യുവാവിനെ സഹോദരന്‍ വെടിവച്ച് കൊന്നു

Google Oneindia Malayalam News

റിയാദ്: മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം റംസാന്‍ പുണ്യമാസമാണ്. ഈ കാലയളവില്‍ കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെടാന്‍ സാധാരണക്കാര വിശ്വാസികള്‍ തയ്യാറാകില്ല. ഇസ്ലാം നിയമങ്ങള്‍ പിന്തുടരുന്ന രാജ്യമായ സൗദിയില്‍ നിന്നുള്ള ഒരു കൊലപാതക വാര്‍ത്ത കേട്ടാല്‍ ഞെട്ടിപ്പോകും. നിസ്‌ക്കാരത്തിനിടെ 50കാരന്‍ തന്റെ സഹോദരനെ വെടിവച്ച കൊന്ന വാര്‍ത്തയാണ് സൗദിയില്‍ നിന്നും പുറത്ത് വരുന്നത്.

അല്‍ ഖുറായത്ത് പ്രവിശ്യയിലാണ് സംഭവം. രാത്രിയിലുള്ള നിസ്‌ക്കാരം പൂര്‍ത്തിയാക്കുന്നതിനിടെയാണ് യുവാവിനെ സഹോദരനായ 50കാരന്‍ വെടിവച്ച് കൊന്നത്. കുടുംബവഴക്കിനെത്തുടര്‍ന്നാണ് കൊലപാതകം.നിസ്‌ക്കാരത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയത് വിശ്വാസികളെപ്പോലും ഞെട്ടിച്ചിരിയ്ക്കുകയാണ്. കൊലപാതകത്തിന് ശേഷം 50കാരന്‍ രക്ഷപ്പെട്ടു.

Prayer

ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്. മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. ഐസിസ് ഉള്‍പ്പടെയുള്ള തീവ്രവാദ സംഘടനകള്‍ റംസാനില്‍ പോലും ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്താറുണ്ട്. എന്നാല്‍ സാധാരണക്കാരായ വിശ്വാസികള്‍ ഈ മാസത്തെ ഏറെ പ്രാധ്യത്തോടെ നോക്കിക്കാണുകയും പ്രത്യേക ജിവിതചര്യ പിന്തുടരുകയുമാണ് പതിവ് .

English summary
Man kills his brother who was praying.Police searching for the killer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X