കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറക്കുന്ന വിമാനത്തില്‍ തീക്കൊളുത്തി... ഭാഗ്യം രക്ഷിച്ചത് 104 പേരെ!!!

Google Oneindia Malayalam News

ബീജിങ്: വിമാന അപകടങ്ങള്‍ ഇപ്പോള്‍ ഒരു തുടര്‍ക്കഥ പോലെയാണ്. ഒരു മലേഷ്യന്‍ വിമാനം കാണാതായിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. അതിപ്പോള്‍ എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ല.

ഒരു വന്‍ വിമാന ദുരന്തം ഒഴിഞ്ഞ ആശ്വാസത്തിലാണ് ഇപ്പോള്‍ ചൈന. പറക്കുന്ന വിമാനത്തിന് തീക്കൊളുത്തി അപകടമുണ്ടാക്കാന്‍ ശ്രമിച്ചത് ഒരു യാത്രക്കാരന്‍ തന്നെ ആയിരുന്നു.

Shenzhen Airlines

ചൈനയിലെ തായ്ചൗ വിമാനത്താവളത്തില്‍ നിന്ന് ഗുവാങ്ചൗ വിമാനത്താവളത്തിലേയ്ക്ക് തിരിച്ച ഷെന്‍സന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലായിരുന്നു സംഭവം. വിമാനം ഗുവാങ്ചൗവില്‍ ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ആണ് യാത്രക്കാരന്‍ തീ കൊളുത്തി ബഹളം വച്ചത്. ഇയാളുടെ കൈയ്യില്‍ കത്തിയും ഉണ്ടായിരുന്നു.

വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് നടത്തിയ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. അക്രമിയെ കീഴ്‌പ്പെടുത്തുന്നതിനിടെ രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു.

അക്രമി ഇരുന്നിരുന്ന സീറ്റും അടിയന്തര ജാലകത്തിന്റെ ഒരു വശവും കത്തി നശിച്ചിരുന്നു. എങ്ങനെയാണ് ഇയാള്‍ വിമാനത്തിനുള്ളില്‍ തീ കൊളുത്തിയതെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല. വിമാനങ്ങളില്‍ ഇന്ധനങ്ങളോ സിഗററ്റ് ലൈറ്ററുകളോ കടത്താന്‍ പാടില്ലെന്ന കര്‍ശന നിയമം നിലനില്‍ക്കുന്ന രാജ്യമാണ് ചൈന.

പെട്രോള്‍ ഒഴിച്ച്, സിഗററ്റ് ലൈറ്റര്‍ ഉപയോഗിച്ചാണ് ഇയാള്‍ തീക്കൊളുത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 95 യാത്രക്കാരും ഒമ്പത് ജീവനക്കാരും ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

English summary
A man attempted to set a fire on board a Chinese flight early Sunday, but was restrained by passengers and crew members and taken into custody, the aviation authority said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X