കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലെ കാസ്‌കേഡ് മാളില്‍ വെടിവെപ്പ്; 4 പേര്‍ കൊല്ലപ്പെട്ടു!

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഷോപ്പിംഗ് മാളില്‍ നടന്ന വെടിവെപ്പില്‍ ചുരുങ്ങിയത് നാല് പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ 3 പേര്‍ സ്ത്രീകളാണ്. സീറ്റിലിന് 105 കിലോമീറ്റര്‍ മാറി ബര്‍ലിങ്ടണിലുള്ള കാസ്‌കേഡ് മാളിലാണ് വെടിവെപ്പ് ഉണ്ടായത്. വെള്ളിയാഴ്ച പ്രാദേശിക സമയം 7 മണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്.

ബര്‍ലിങ്ടണിലുള്ള കാസ്‌കേഡ് മാളിലാണ് അപ്രതീക്ഷിതമായി വെടിവെപ്പുണ്ടായത് എന്ന് വാഷിങ്ടണ്‍ പോലീസ് വക്താവായ മാര്‍ക്ക് ഫ്രാന്‍സിസ് അറിയിച്ചു. വെടിവെച്ചു എന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. വെടിവെപ്പിന് മുമ്പേ ഇയാളെ സംശയാസ്പദമായ രീതിയില്‍ അവിടെ കണ്ടതായും ആളുകള്‍ പറയുന്നു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ അക്രമികള്‍ ഉണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

us-shooting

വെടിവെപ്പിനെ തുടര്‍ന്ന് കാസ്‌കേഡ് മാള്‍ ഒഴിപ്പിച്ചു. വെടിയേറ്റവര്‍ തല്‍ക്ഷണം മരിച്ചു. സംഭവസ്ഥലത്ത് കുടുങ്ങി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂക്ഷ നല്‍കിവരികയാണ്. വെടിവെപ്പ് നടത്തിയ ആള്‍ പോലീസ് വരുന്നതിന് മുമ്പേ രക്ഷപ്പെടുകയായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.

English summary
Many persons were killed in a shooting at a mall north of Seattle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X