കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ക്കറ്റില്‍ സ്‌ഫോടനം; 21 പേര്‍ മരിച്ചു, 50 ലധികം പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനിലെ പരാച്ചിനാറിലുണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയായിരുന്നു സ്‌ഫോടനമുണ്ടായത്. 50 ലധികം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുന്നു. സ്‌ഫോടനത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കപ്പെടുന്നു.

സ്‌ഫോടനം നടന്ന പ്രദേശം വളഞ്ഞ സൈന്യം പരിക്കേറ്റവരെ ഏജന്‍സി ആസ്ഥാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ ഈദ്ഗാഹ് മാര്‍ക്കറ്റിനുള്ളിലെ സബ്‌സി മന്ദിയില്‍ വന്‍ ജനക്കൂട്ടം ഉണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. എന്നാല്‍ ഏജന്‍സിയില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിനുള്ള ശരിയായ സംവിധാനങ്ങളില്ലെന്നാണ് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

parachinar

നേരത്തെ 2016ല്‍ ഈദ്ഗാഹ് മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 70ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫെഡറലി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബല്‍ ഏജന്‍സിയുടെ തലസ്ഥാന നഗരമാണ് സ്‌ഫോടനമുണ്ടായ പരാച്ചിനാര്‍.

English summary
The explosion occurred early morning at the Eidgah Market, where a large number of people had gathered to buy fruit and vegetable.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X