കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹം കഴിഞ്ഞ സ്വവര്‍ഗാനുരാഗികള്‍ കൂടുതല്‍ സന്തോഷവാന്മാരും ആരോഗ്യവാന്മാരും

  • By Anwar Sadath
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹം നിയമംമൂലം വിലക്കിയിട്ടുണ്ടെങ്കിലും വിവാഹം കഴിഞ്ഞ സ്വവര്‍ഗാനുരാഗികള്‍ ഒറ്റപ്പെട്ട് കഴിയുന്നവരേക്കാള്‍ കൂടുതല്‍ ആരോഗ്യവാന്മാരും സന്തോഷവാന്മാരുമാണെന്ന് പഠനം. അമേരിക്കന്‍ സര്‍വകലാശാലയായ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണ്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍.

1800 മുതിര്‍ന്നവരില്‍ നിന്നും ഇതുസംബന്ധിച്ച അഭിപ്രായം സ്വരൂപിച്ചു. ലെസ്ബിയന്‍, ഗേ, ട്രാന്‍സ്‌ജെന്റര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നവരില്‍നിന്നാണ് അഭിപ്രായം തേടിയത്. ഇതില്‍ 49 ശതമാനംപേരും വിവാഹിതരാണ്. 50 വയസും അതില്‍ കൂടുതലും ഉള്ളവരായിരുന്നു സര്‍വേയില്‍ പങ്കെടുത്തവര്‍. വിവാഹം കഴിഞ്ഞവര്‍ ശരാശരി 23 വര്‍ഷവും വിവാഹം കഴിയാതെ ഒരുമിച്ച് താമസിച്ചവര്‍ ശരാശരി 16 വര്‍ഷവും പങ്കാളികളെ മാറ്റിയില്ല.

lesbian

വിവാഹം കഴിഞ്ഞവരില്‍ ഭൂരിഭാഗംപേരും സ്ത്രീകളാണ്. വിവാഹം കഴിഞ്ഞവരോ ഒരുമിച്ചു കഴിയുന്നവരോ ആയവര്‍ കൂടുതല്‍ ആരോഗ്യവാന്മാരും സന്താഷത്തില്‍ കഴിയുന്നവരാണെന്നും സര്‍വേയില്‍ കണ്ടെത്തി. ഒറ്റപ്പെട്ടു കഴിയുന്നവരെക്കാള്‍ ഇവര്‍ കൂടുതല്‍ കാലം സന്തോഷത്തോടെ ജീവിക്കുന്നതായാണ് സര്‍വേ പറയുന്നത്.

2015ല്‍ അമേരിക്കന്‍ സുപ്രീംകോടതി സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയിരുന്നു. ഇതിനുശേഷം വിവാഹത്തിന്റെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2060 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടിയോളമാകും സ്വവര്‍ഗാനുരാഗികളെന്നാണ് പഠനത്തില്‍ സൂചിപ്പിക്കുന്നത്.

English summary
Married LGBT adults are healthier, happier than those who are single, finds study.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X