കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വയില്‍ 'പിരമിഡ് കണ്ടെത്തി', ചൊവ്വയിലെ ജീവികളെ കൊന്നതാര്? നാസ എല്ലാം ഒളിയ്ക്കുന്നു?

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: നാസയുടെ ചൊവ്വപര്യവേഷണ വാഹനമായ ക്യൂരിയോസിറ്റി 'പിരമിഡ്' കണ്ടെത്തിയതായി വാര്‍ത്ത. ചൊവ്വയുടെ ഉപരിതലത്തില്‍ പിരമിഡിനോട് സാമ്യമുള്ള വസ്തുവിനെയാണ് ക്യൂരിയോസിറ്റി ചൊവ്വയുടെ ഉപരിതലത്തില്‍ കണ്ടെത്തിയത്. അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടായപ്പോള്‍ രൂപം കൊണ്ട ശിലയാകാമിതെന്ന് ഗവേഷകര്‍ പറയുന്നു. മിനുസമുള്ള ഈ ശില പിരമിഡിന്റെ ആകൃതിയില്‍ ഉണ്ടായതാണെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. മെയ് ഏഴ് 2015 പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ഹഫിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറും മാസ്റ്റ്കാം ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗാം പ്രിന്‍സിപ്പള്‍ ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ. ജിം ബെല്‍ ചൊവ്വയില്‍ കണ്ടെത്തിയത് ശിലയാണെന്നാണ് പറയുന്നത്.അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ ഫലമായി രൂപം കൊണ്ട ശിലയാണിതെന്നും ജിം ബെല്‍ വാദിയ്ക്കുന്നു.

അതേസമയം ചൊവ്വയില്‍ ജീവിച്ചിരുന്നവര്‍ക്ക് ശാസത്രത്തിലുണ്ടായിരുന്ന അറിവാണ് പിരമിഡ് ആകൃതിയ്ക്ക് കാരണമെന്ന് വാദിയ്ക്കുന്നവരും കുറവല്ല. വീഡിയോ പുറത്ത് വിട്ട യൂട്യൂബ് ചാനല്‍ പാരനോര്‍മല്‍ ക്രൂസിബിള്‍ ആണ് ഇത്തരം വാദം ഉയര്‍ത്തുന്നത്. അന്യഗ്രഹ ജീവികളുടെ ആക്രമണം മൂലമാണ് ചൊവ്വയിലെ ജീവികള്‍ അപ്രത്യക്ഷമായതെന്ന് ഗവേഷകനായ ഡോ ജോണ്‍ ബ്രാന്‍ഡന്‍ ബര്‍ഗ് അവകാശപ്പെട്ടിരുന്നു. ചൊവ്വയിലെ രഹസ്യങ്ങള്‍ നാസ മൂടിവയ്ക്കുന്നുവെന്നാണ് ബ്രാന്‍ഡന്‍ബര്‍ഗ് അനുകൂലികള്‍ പറയുന്നത്...

പിരമിഡ്

പിരമിഡ്

പിരമിഡ് ആകൃതിയിലുള്ള വസ്തു ചൊവ്വയില്‍ കണ്ടെത്തി.: നാസയുടെ ചൊവ്വപര്യവേഷണ വാഹനമായ ക്യൂരിയോസിറ്റിയാണ് പിരമിഡ് കണ്ടെത്തിയത്

ശില

ശില

അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടായപ്പോള്‍ രൂപം കൊണ്ട ശിലയാകാമിതെന്ന് ഗവേഷകര്‍ പറയുന്നു. മിനുസമുള്ള ഈ ശില പിരമിഡിന്റെ ആകൃതിയില്‍ ഉണ്ടായതാണെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. മെയ് ഏഴ് 2015 പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ബെല്‍ പറയുന്നു

ബെല്‍ പറയുന്നു

അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറും മാസ്റ്റ്കാം ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗാം പ്രിന്‍സിപ്പള്‍ ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ. ജിം ബെല്‍ ചൊവ്വയില്‍ കണ്ടെത്തിയത് ശിലയാണെന്നാണ് പറയുന്നത്.

പിരമിഡാണോ?

പിരമിഡാണോ?

അതേസമയം ചൊവ്വയില്‍ ജീവിച്ചിരുന്നവര്‍ക്ക് ശാസത്രത്തിലുണ്ടായിരുന്ന അറിവാണ് പിരമിഡ് ആകൃതിയ്ക്ക് കാരണമെന്ന് വാദിയ്ക്കുന്നവരും കുറവല്ല. വീഡിയോ പുറത്ത് വിട്ട യൂട്യൂബ് ചാനല്‍ പാരനോര്‍മല്‍ ക്രൂസിബിള്‍ ആണ് ഇത്തരം വാദം ഉയര്‍ത്തുന്നത്. അന്യഗ്രഹ ജീവികളുടെ ആക്രമണം മൂലമാണ് ചൊവ്വയിലെ ജീവികള്‍ അപ്രത്യക്ഷമായതെന്ന് ഗവേഷകനായ ഡോ ജോണ്‍ ബ്രാന്‍ഡന്‍ ബര്‍ഗ് അവകാശപ്പെട്ടിരുന്നു.

മൂടിവയ്ക്കുന്നു

മൂടിവയ്ക്കുന്നു

ചൊവ്വയിലെ രഹസ്യങ്ങള്‍ നാസ മൂടിവയ്ക്കുകയാണെന്ന ആരോപണം ശക്തമാണ്. ചൊവ്വയില്‍ ജീവനുണ്ടായിരുന്നതായും അന്യഗ്രഹജീവികളുടെ ആക്രമണത്തില്‍ നശിച്ചതായും വിശ്വസിയ്ക്കുന്നവര്‍ ഒട്ടേറെയുണ്ട്.

English summary
Mars 'Pyramid' Seen By NASA Rover Isn't Quite What It Seems
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X