കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലസ്തീന്‍ കണ്ട് കരയുന്നവര്‍ക്ക് യെമന്‍ കാണുന്പോള്‍ കണ്ണ് നിറയാത്തതെന്ത്? സൗദി കൊന്നത് ആയിരം വിമതരെ

  • By Meera Balan
Google Oneindia Malayalam News

സന: ഹൂദി വിമതര്‍ക്കെതിരെ സൗദി അറേബ്യ നടത്തുന്ന ആക്രമണം സനയില്‍ അതിരൂക്ഷം. ഏപ്രില്‍ 20ന് വിമതരുടെ ആയുധ ശേഖരം ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം നടന്നതാണ് ഏറ്റവും ശക്തമായ ആക്രമണം. 19 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതുവരെ നടന്ന ആക്രമണങ്ങളില്‍ ആയിരം വിമതര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

ആയിരക്കണക്കിന് കെട്ടിടങ്ങളാണ് തകര്‍ന്നടിഞ്ഞത്. ആയുധ ശേഖരം തകര്‍ക്കാന്‍ നടത്തിയ ആക്രമണമാണ് കനത്ത നാശനഷ്ടം വരുത്തിയത്. അതേ സമയം ആക്രമണത്തില്‍ അയവ് വരുത്തണമെന്ന് അമേരിയ്ക്ക സൗദിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. സനയെ തകര്‍ത്ത് തരിപ്പണമാക്കുന്ന ആക്രമണമായിരുന്നെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ജനവാസകേന്ദ്രങ്ങളില്‍ നിന്ന് ആളുകളെ മുന്‍കൂട്ടി ഒഴിപ്പിച്ചതിനാല്‍ മരണസംഖ്യ കുറഞ്ഞു.

Yemen

പടിഞ്ഞാറന്‍ സനയിലെ ഫാഗ് അറ്റനിലെ ഹണ്ട ജില്ലയിവെ ഷിയ ഹൂദി വിമതരുടെ മിസൈല്‍ ബേസിലേയ്ക്കാണ് സൗദി ആക്രമണം നടത്തിയത്. വിവിധ എംബസികള്‍ പ്രവര്‍ത്തിയ്ക്കുന്ന തന്ത്രപ്രധാനമായ സ്ഥലം കൂടിയാണ് സന. പല കെട്ടിടങ്ങളുടേയും മുകള്‍ നില ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. ഇതുവരെ നടത്തിയ ആക്രമണങ്ങളില്‍ ആയിരം ഹൂദികള്‍ കൊല്ലപ്പെട്ടതായാണ് യെമന്‍ വിദേശകാര്യ മന്ത്രി റിയാസ് യാസിന്‍ പറയുന്നുത്.

English summary
Massive explosion rocks Sana'a as Oxfam slams Saudi Arabia over Yemen warehouse bombing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X