കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏത് ജയിലും തകർക്കും; അധോലോക രാജാവിനെ എവിടെ പൂട്ടും; അമേരിക്കയിൽ നിന്ന് ഗുസ്മാൻ രക്ഷപ്പെടുമോ...?

മെക്സിക്കൻ അധോലോക നേതാവ് ഗുസ്മാൻ അമേരിക്കയിൽ . 6 സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ കേസ് ഉണ്ട്

  • By മരിയ
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കത്തിലെ ഏറ്റവും കുപ്രസിദ്ധനായ മയക്കുമരുന്ന് മാഫിയ തലവന്‍ ജാവോക്വിന്‍ ഗുസ്മാനെ അമേരിക്കയില്‍ എത്തിച്ചു. മെക്‌സിക്കോ ജയിലില്‍ ആയിരുന്ന 'കുള്ളന്‍' എന്ന് വിളിപ്പേരുള്ള ഗുസ്മാനെ അതീവ സുരക്ഷാസന്നാഹങ്ങള്‍ക്ക് നടുവിലാണ് അമേരിക്കയിലേക്ക് കൊണ്ടുപോയത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അമേരിക്കയിലുള്ള കേസുകളില്‍ വിചാരണ നേരിടാനാണ് ഇയാളെ ഇവിടെ കൊണ്ടുവന്നത്.

മെക്‌സിക്കന്‍ സൂപ്പര്‍മാന്‍

അധോലോകങ്ങളിലെ മെക്‌സിക്കന്‍ സൂപ്പര്‍മാന്‍ എന്നാണ് ഗുസ്മാന്‍ അറിയപ്പെടുന്നത്. 2 തവണ അറസ്റ്റിലായിട്ടുള്ള ഗുസ്മാന്‍ അതിസാഹസികമായി ജയില്‍ ചാടുകയും ചെയ്തിട്ടുണ്ട്.മെക്‌സിക്കന്‍ മയക്കുമരുന്ന് സംഘങ്ങളുമായി നടത്തിയ ഏറ്റുമുട്ടലിന് ഒടുവിലാണ് 2016ലാണ് ഗുസ്മാന്‍ അറസ്റ്റില്‍ ആകുനന്ത്. തുടര്‍ന്ന് അതീവ സുരക്ഷയുള്ള ജയിലിലാണ് ഇയാളെ താമസിപ്പിച്ചിരിക്കുന്നത്.

അമേരിക്കയിലും വിപുലമായ ശൃഖല

മെക്‌സിക്കോയില്‍ മാത്രമല്ല അമേരിക്കയിലെ മയക്കുമരുന്ന് കടത്തിനും നേതൃത്വം നല്‍കിയിരുന്നത് ഗുസ്മാന്‍ ആയിരുന്നു. ഇയാള്‍ക്കെതിരെ നിരവധി കേസുകളാണ് അമേരിക്കയില്‍ ഉള്ളത്. വിചാരണക്കായി ഗുസ്മാനെ വീട്ട് നല്‍കിയ മെക്‌സികോയുടെ നടപടിയില്‍ നന്ദിയുണ്ടെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്‌റ് വ്യക്തമാക്കി.

കൊലയും കൊള്ളയും

മയക്കുമരുന്ന് കടത്തിന് പുറമേ കൊലയും കള്ളയും നടത്തിയ കേസുകളും ഗുസ്മാന് മേലുണ്ട്. ന്യൂയോര്‍ക്ക്, സാന്‍ഡിഗോ, ചിക്കാഗോ, മിയാമി എന്നിവിടങ്ങളിലെല്ലാം ഇയാള്‍ക്കെതിരെ കേസ് ഉണ്ട്.

മയക്ക്മരുന്ന് ഇടനാഴിയുടെ തലവന്‍

വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും മയക്ക് മരുന്ന് വിതരണം നടത്തുന്ന സംഘത്തിന്‌റെ തലവനാണ് ഗുസ്മാന്‍. സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച് പോലും ഇവര്‍ മയക്ക് മരുന്ന് കൈമാറിയിരുന്‌നു. ഗുസ്മാന്‍ പൊലീസിന്‌റെ പിടിയില്‍ ആണെങ്കിലും മയക്കുമരുന്ന് കടത്ത് പൂര്‍ണമായി തടയാനായിട്ടില്ല

തുരങ്കമുണ്ടാക്കി രക്ഷപ്പെട്ടു

അതീവ സുരക്ഷാ സംവിധാനങ്ങലുള്ള ജയിലില്‍ നിന്നും മുറിയ്ക്ക് ഉള്ളില്‍ തുരങ്കം ഉണ്ടാക്കിയാണ് ഒരു തവണ ഗുസ്മാന്‍ രക്ഷപ്പെട്ടത്. ഒന്നര കിലോമീറ്റര്‍ നീളമുള്ള തുരങ്കം ജയിലിന് പുറത്തേക്ക് ഉണ്ടാക്കി, അനുയായികള്‍ക്ക് ഒപ്പം രക്ഷപ്പെടുകയായിരുന്നു.

അതിസമ്പന്നന്‍

2009 മുതല്‍ 2011വരെ ലോകത്തിലെ സ്വാധീനമുള്ളവരുടെ ഫോബ്‌സ് പട്ടികയില്‍ ഈ അധോലോക നേതാവിന്‌റെ പേരും ഉണ്ടായിരുന്നു. മെക്‌സിക്കോയിലെ സമ്പന്നന്‍മാരില്‍ പത്താം സ്ഥാനത്താണ് ഇയാള്‍. ലോകത്തിലെ എക്കാലത്തെയും ലഹരി മാഫിയ തലവന്‍ എന്നാണ് ഗുസ്മാനെ ഫോബ്‌സ് വിശേഷിപ്പിച്ചത്.

പ്രശസ്തിയില്‍ മതി മറക്കും

പണവും സ്വാധീനവും മാത്രമല്ല, പ്രശസ്തിയും ഗുസ്മാന്‍ ഒരു ഹരമായിരുന്നു. രഹസ്യ കേന്ദ്രത്തില്‍ വെച്ച് അഭിമുഖങ്ങള്‍ അനുവദിക്കാറുണ്ടായിരുന്നു. ഹോളിവുഡ് നടന്‍ ഷോണ്‍ പെന്നുമായി ഗുസ്മാന്‍ നടത്തിയ സംഭാഷണങ്ങളാണ് അദ്ദേഹത്തെ കുടുക്കിയത്.

English summary
Mexico’s Foreign Relations Department announced Guzman was handed over to US authorities for transportation to the U.S.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X