കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടമിടാന്‍ 'പറഞ്ഞ' സൗദിയോട് പണി നോക്കാന്‍ 'പറഞ്ഞ്' മിഷേല്‍ ഒബാമ

  • By Meera Balan
Google Oneindia Malayalam News

റിയാദ്: അതാണ് കാര്യം. ഇനി എത്ര യാഥാസ്ഥിതിക മുസ്ലീം രാഷ്ട്രമാണെന്ന് പറഞ്ഞിട്ടും കാര്യമില്ല, അമേരിയ്ക്ക് മുന്നില്‍ സൗദിയും മുട്ടുമടക്കി. ഇന്ത്യ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ അമേരിയ്ക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും പത്‌നി മിഷേല്‍ ഒബാമയും സൗദി അറേബ്യയില്‍ എത്തിയത്. പുതിയ രാജാവ് അധികാരത്തെലത്തിയെങ്കിലും സ്ത്രീകളുടെ വസ്ത്രധാരണം ഉള്‍പ്പടെയുള്ളവയില്‍ ഇപ്പോഴും മാറ്റം വന്നിട്ടില്ല. ഈ സമയത്താണ് യാഥാസ്ഥിതിക രാഷ്ട്രമായ സൗദയിലേയ്ക്ക് മിഷേല്‍ എത്തുന്നത്. തട്ടമിടാതെയാണ് മിഷേല്‍ സൗദി സന്ദര്‍ശനത്തിലെ പല പൊതു പരിപാടികളിലും പങ്കെടുത്തത്.

വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോഴുള്ള വേഷത്തില്‍ നിന്ന് മാറി മുഖമൊഴികെ ശരീരമൊട്ടാകെ മറയുന്ന തരത്തിലുള്ള വസ്ത്രമാണ് മിഷേല്‍ ധരിച്ചത്. സ്ത്രീകള്‍ക്ക് ഇങ്ങനെ കൂളായി കടന്നു ചെല്ലാന്‍ പറ്റാത്ത പല പരിപാടികളിലും മിഷേല്‍ തട്ടവും മതത്തിന്റെ നിയന്ത്രണങ്ങളും ഇല്ലാതെ കടന്നെത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൗദി ടെലിവിഷനാകട്ടേ മിഷേലിന്റെ മുഖം വ്യക്തമാകാത്ത തരത്തിലാണ് സന്ദര്‍ശന ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തത്. എന്നാല്‍ ഇക്കാര്യം സൗദി അധികൃതര്‍ നിഷേധിച്ചു.മാത്രമല്ല സൗദിയിലെത്തിയ മിഷേലിന് ഹസ്തദാനം ചെയ്യാന്‍ പോലും പല സൗദി ഭരണധികാരികളും തയ്യാറായില്ല. സൗദിയില്‍ തട്ടിമിടാതെ നടന്ന മിഷേലിനെ വാഴ്ത്തുന്നവരും കുറ്റപ്പെടുത്തുന്നവരും കുറവല്ല.വസ്ത്രധാരണത്തില്‍ ഉള്‍പ്പടെ സൗദിയുടെ കര്‍ക്കശ നിലപാടുകളെ പൊളിച്ചെഴുതുകയായിരുന്നു മിഷേല്‍ ഒബാമ.

തട്ടമിടാതെ

തട്ടമിടാതെ

അമേരിയ്ക്കന്‍ പ്രഥമ വനിതയ്ക്ക് മേല്‍ തട്ടമിടുന്നതിന് വേണ്ടി സമ്മര്‍ദ്ദമുണ്ടാകുമെന്നും മിഷേല്‍ തട്ടിമിടുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മിഷേല്‍ തട്ടിമിട്ടില്ല

വസ്ത്രധാരണത്തില്‍

വസ്ത്രധാരണത്തില്‍

മുഖം മറച്ചില്ലെങ്കിലും ശരീരം മുഴുവന്‍ മറയുന്ന തരത്തിലുള്ള വസ്ത്രമാണ് മിഷേല്‍ ധരിച്ചത്

ഇതൊന്നും മിഷേലിന് ബാധകമല്ലേ

ഇതൊന്നും മിഷേലിന് ബാധകമല്ലേ

സൗദിയില്‍ സ്ത്രീകള്‍ക്ക് വേണ്ടി തന്നെ പ്രത്യേക നിയമങ്ങള്‍ ഉണ്ട്. ഭര്‍ത്താവിനോടൊപ്പമല്ലാതെ പുറത്തിറങ്ങരുത്. വാഹനമോടിയ്ക്കരുത്, പര്‍ദ്ദയോ ബുര്‍ഖയോ ധരിയ്ക്കാതെ പുറത്തിറങ്ങരുത് അങ്ങനെയങ്ങനെ കുറേ നിബന്ധനകള്‍. എന്നാല്‍ മിഷേല്‍ ഒബാമയ്ക്ക് മാത്രം ഇതൊന്നും ബാധകമായില്ല

രാജാവിന്റെ മരണശേഷം

രാജാവിന്റെ മരണശേഷം

അബ്ദുള്ള രാജാവിന്റെ മരണത്തിന് പിന്നാലെ ഒട്ടേറെ ലോക നേതാക്കള്‍ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു

വിവാദമാക്കേണ്ട

വിവാദമാക്കേണ്ട

മിഷേല്‍ തട്ടമിടാത്തതിനെപ്പറ്റി വിവാദങ്ങള്‍ ഉണ്ടാക്കേണ്ടെന്നാണ് സൗദി അധികൃതര്‍ പറയുന്നത്.

എന്തിന് ക്രൂശിയ്ക്കുന്നു?

എന്തിന് ക്രൂശിയ്ക്കുന്നു?

മിഷേല്‍ തട്ടമിടാത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമാകുന്നു

മിഷേലും ദുഖത്തിലാണ്

മിഷേലും ദുഖത്തിലാണ്

സൗദിയില്‍ എത്തിയ മിഷേല്‍ ദുഖത്തിലാണെന്നാണ് ചില പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവര്‍ക്ക് ഹസ്തദാനം നല്‍കാന്‍ പോലും പല നേതാക്കളും മടിച്ചുവത്രേ

പൊതുവേദികളില്‍

പൊതുവേദികളില്‍

പൊതുവേദികളില്‍ സ്വദേശികളായ സ്ത്രീകള്‍ക്ക് മേല്‍ പല നിയന്ത്രണങ്ങളും ഉള്ളപ്പോഴാണ് അവിടെയൊക്കെ വളരെ കൂളായി മിഷേല്‍ എത്തിയത്.

 ഫാഷന്‍ ഐക്കണ്‍

ഫാഷന്‍ ഐക്കണ്‍

വസ്ത്രധാരണത്തില്‍ എപ്പോഴും ശ്രദ്ധ നേടുന്നയാളാണ് മിഷേല്‍

English summary
On Tuesday, President Obama and the First Lady attended the funeral of Saudi Arabia’s King Abdullah, a renowned misogynistic tyrant who oversaw some of the harshest and most oppressive conditions endured by women anywhere in the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X