കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതംബം വര്‍ദ്ധിപ്പിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി; മോഡല്‍ വീണ്ടും ആശുപത്രിയില്‍

  • By Gokul
Google Oneindia Malayalam News

സാവൊപോളൊ: നിതംബ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടുന്നതിനായി പ്ലാസ്റ്റിക് സര്‍ജറി ചെയ്ത മോഡല്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ ചികിത്സതേടി. കഴിഞ്ഞവര്‍ ഇതേ കാരണത്താല്‍ ആശുപത്രിയിലെത്തിയ അവര്‍ കാലുകള്‍ മുറിച്ചുമാറ്റുന്നതില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

നിതംബത്തിനും കാലുകള്‍ക്കും മോടി കൂട്ടുന്നതിനായാണ് ബ്രസീലിയന്‍ മോഡല്‍ ആന്‍ഡ്രസ്സ ഉറാച്ച് എന്ന ഇരുപത്തിയെട്ടുകാരി 2012ല്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായത്. ഇതിനുപിന്നാലെ മികച്ച നിതംബമുള്ള മോഡല്‍ ആയി അവര്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞതോടെ കാലുകള്‍ക്ക് പഴുപ്പ് ബാധിക്കുകയായിരുന്നു.

andressa-urach

നിതംബ സൗന്ദര്യം നിലനിര്‍ത്തുന്നതിനായി തുടര്‍ച്ചയായ കുത്തിവെപ്പുകള്‍ നടത്തിയതാണ് മോഡലിന് വിനയായത്. അണുബാധ കാരണം ഒരു മാസത്തോളം ആന്‍ഡ്രസ്സ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. രോഗം ഭേദമായില്ലെങ്കില്‍ കാലുകള്‍ മുറിച്ചുമാറ്റേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അതുവേണ്ടിവന്നല്ല.

ഇത്തവണയും മോഡല്‍ ആശങ്കയോടെയാണ് ആശുപത്രിയിലെത്തിയത്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയ അവരുടെ ഇടത് നിതംബത്തില്‍ നിന്ന് ഇംപ്ലാന്റുകള്‍ നീക്കം ചെയ്തു. ഇതോടെ അവര്‍ ഇനിമുതല്‍ കൃത്രിമ നിതംബം ഉപയോഗിക്കേണ്ടിവരും. എന്നാല്‍, മരിക്കുന്നതിനേക്കാള്‍ ഭേദമാണ് നിതംബം നഷ്ടപ്പെടുന്നതെന്നായിരുന്നു അവരുടെ പ്രതികരണം. തന്റെ പൊങ്ങച്ചവും സുന്ദരിയാകാനുള്ള എളുപ്പവഴി തേടലുമാണ് ജീവിതത്തില്‍ ദുരിതം കൊണ്ടുവന്നതെന്നും ആന്‍ഡ്രസ്സ പറഞ്ഞു.

English summary
Miss BumBum's Andressa Urach back in hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X