കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് സൂപ്പര്‍ മോഡലിനെ പോലീസ് അറസ്റ്റ് ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: വിവാദ നായികയും ബ്രിട്ടീഷ് സൂപ്പര്‍ മോഡലുമായ സോഫിയ ആന്‍ഡേര്‍ട്ടന്‍ അറസ്റ്റില്‍. മുന്‍ കാമുകന്‍ അര്‍ക്യുഹര്‍ട്ടിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കുറ്റത്തിനാണ് സോഫിയ അറസ്റ്റിലായതെന്ന് മെട്രോപൊളിറ്റന്‍ പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ടുള്ള കുത്തേറ്റ് മുന്‍ കാമുകന്റെ കൈയ്യില്‍ പരിക്കേറ്റു.

Model Sophie Anderton

ഫ്രാന്‍സ് സ്വദേശിയായ മുന്‍ കാമുകന്‍ സോഫിയയെ കാണാനായാണ് വെസ്റ്റ് ലണ്ടനിലെ ചെല്‍സിയയില്‍ എത്തിയതെന്ന് പറയപ്പെടുന്നു. സംഭവത്തിന് തൊട്ടു മുന്‍പ് ഇവര്‍ ഒരു ബാറില്‍ പോയിരുന്നതായും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. തിരിച്ചെത്തിയശേഷം ഉണ്ടായ വാക്കേറ്റത്തിനിടെ സോഫിയ കാമുകനെ കുത്തുകയായിരുന്നു.

വണ്ടര്‍ബ്രാ ഗേള്‍ എന്നറിയപ്പെടുന്ന സൂപ്പര്‍ മോഡല്‍ സോഫിയ ഇതാദ്യമായല്ല വിവാദത്തില്‍ അകപ്പെടുന്നത്. പണത്തിനായി സെക്‌സില്‍ ഏര്‍പ്പെട്ടതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും സോഫിയ നേരത്തെ വാര്‍ത്തകളില്‍ സ്ഥാനം നേടിയിരുന്നു. മയക്കുമരുന്നിന് അടിമയായിരുന്ന സോഫിയ അതില്‍ നിന്നും മുക്തയായി വരുന്നതിനിടെയാണ് പുതിയ സംഭവം.

ആഴ്ചയില്‍ ആയിരം പൗണ്ട് വീതമായിരുന്നു സോഫിയ കൊക്കെയ്ന്‍ ഉപയോഗത്തിനായി മാറ്റിവെച്ചിരുന്നത്. മയക്കുമരുന്നിന് പണം കണ്ടെത്താനായി മണിക്കൂറില്‍ 15,000 പൗണ്ട് എന്ന കണക്കിന് കാള്‍ഗേള്‍ ആയും സോഫിയ ജോലിചെയ്തു. ആറു വര്‍ഷങ്ങള്‍ക്കു മുന്‍്പ് ട്രെയിന്‍ സ്റ്റേഷനില്‍ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് സോഫിയയെ അറസ്റ്റ് ചെയ്ത് പിഴ ഈടാക്കിയിരുന്നു.

English summary
Model Sophie Anderton arrested for ‘attacking boyfriend with kitchen knife’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X