കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17 കാരി ഐഫോണ്‍ മോഷ്ടിച്ച് അമ്മയ്ക്ക് നല്‍കി, അമ്മയുടെ സെല്‍ഫി ഭ്രമം ഇരുവരേയും കുടുക്കി

  • By Meera Balan
Google Oneindia Malayalam News

ഡെന്‍വര്‍: ഐ ഫോണ്‍ മോഷ്ടിച്ച് അമ്മയ്ക്ക് നല്‍കിയ 17കാരിയും ഫോണില്‍ സെല്‍ഫിയെടുത്ത് ഉടമയുടെ പിടിയില്‍ അകപ്പെട്ട അമ്മയും യുഎസ് മാധ്യമങ്ങളില്‍ നിറയുന്നു. റവ്‌ലി ബിന്‍ഹാം (23) എന്ന യുവതിയുടെ ഐ ഫോണ്‍ ആണ് നഷ്ടമായത്.

ബാറില്‍ മദ്യപിയ്ക്കുകയായിരുന്ന റവ്‌ലിയോട് അടുത്ത് ഇടപഴകുകയും സംസാരിയ്ക്കുകയും ചെയ്തശേഷമാണ് 17കാരി ഐഫോണ്‍ കവര്‍ന്നത്. പഴ്‌സും , ഫോണുമായി കടന്ന പെണ്‍കുട്ടിയുടെ മുഖം വളരെ അവ്യക്തമായി മാത്രമേ റവ്‌ലിയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നുള്ളൂ.

Selfie

എന്നാല്‍ സംഭവത്തിന് പിറ്റേ ദിവസം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ തുടരെ തുടരെ ഒരു യുവതി സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നത് കണ്ട റവ്‌ലി ഞെട്ടി. 30 വയല്‍ അധികം പ്രായം തോന്നിയ്ക്കുന്ന സ്ത്രീ 13 സെല്‍ഫികളാണ് റവ്‌ലിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ പ്രൈവറ്റ് ഫോള്‍ഡറില്‍ പോസ്റ്റ് ചെയ്തത്. ഐഫോണില്‍ ചിത്രമെടുക്കുന്പോള്‍ ഓട്ടോമാറ്റിക് ആയി ചിത്രങ്ങള്‍ ഫേസ്ബുക്കിലെ പ്രൈവറ്റ് ഫോള്‍ഡറിലേയ്ക്ക് സെവ് ചെയ്യപ്പടാനുള്ള സംവിധാനം ഉണ്ട്. ഇതോടെ ഫോണ്‍ മോഷ്ടിച്ച കള്ളിയെപ്പറ്റി റവ്‌ലിയ്ക്ക് മനസിലായി.

ചിത്രങ്ങള്‍ അടക്കം ഇവര്‍ പൊലീസിന് കൈമാറി. ചിത്രത്തിലുള്ള സ്ത്രീയ തിരിച്ചറിയുന്നവര്‍ക്ക് പൊലീസ് സമ്മാനവും പ്രഖ്യാപിച്ചു. എന്തിനേറെ പറയുന്നു സെല്‍ഫിയെടുത്ത യുവതി പൊലീസ് പിടിയിലായി. ചോദ്യം ചെയ്യലിലാണ് 17കാരിയായ തന്റെ മകള്‍ തന്ന ഐഫോണ്‍ ആണെന്ന് യുവതി പൊലീസിനോട് പറഞ്ഞത്.

English summary
Mom busts selfie-loving thief who taunted iPhone owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X