കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ തകരുന്നു, കേട്ടതെല്ലാം വ്യാജം; ബാങ്കുകളുടെ നിലവാരം കുറച്ചു, പിടിച്ചുനില്‍ക്കാന്‍ പറ്റില്ല!!

നടപ്പുസാമ്പത്തിക വര്‍ഷം ഖത്തറിന്റെ വളര്‍ച്ച 2.4 ശതമാനം കുറയും. കഴിഞ്ഞ വര്‍ഷം വളര്‍ച്ച 13.3 ശതമാനമായിരുന്നു. എങ്കിലും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ മെച്ചപ്പെട്ട സാമ്പത്തിക ശക്തി തന്നെയാണ് ഖത്തര്‍.

  • By Ashif
Google Oneindia Malayalam News

ദോഹ: സൗദി സഖ്യ രാജ്യങ്ങള്‍ ഖത്തറിനെതിരേ ചുമത്തിയ ഉപരോധം രണ്ട് മാസം പിന്നിട്ടു. ഏത് പ്രതിസന്ധിയെയും മറികടന്ന് ഖത്തര്‍ മുന്നോട്ട് പോകുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് മറിച്ചാണ്. ഖത്തറിന്റെ സാമ്പത്തിക നില പരുങ്ങലിലാണെന്ന വിവരമാണ് പുറത്തുവരുന്നത്.

ഖത്തര്‍ ബാങ്കുകളുടെ റേറ്റിങ് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡിസ് കുറച്ചു. നേരത്തെ സ്ഥായിയായ റേറ്റിങായിരുന്നു മൂഡിസ് ഖത്തറിലെ ബാങ്കുകള്‍ക്ക് നല്‍കിയിരുന്നത്. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക ശേഷി സൂക്ഷ്മമായി പരിശോധിക്കുന്ന റേറ്റിങ് ഏജന്‍സിയാണ് മൂഡിസ്. എന്താണ് ഇപ്പോള്‍ നിലവാരം കുറയ്ക്കാന്‍ കാരണം. ഇതുവരെയില്ലാത്ത എന്തുവിവരമാണ് പുറത്തുവന്നിരിക്കുന്നത്.

ചൊവ്വാഴ്ച സംഭവിച്ചത്

ചൊവ്വാഴ്ച സംഭവിച്ചത്

ഖത്തറിനെതിരേ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നെങ്കിലും സാമ്പത്തിക നില കുഴപ്പമില്ലെന്ന വിവരങ്ങളായിരുന്നു പുറത്തുവന്നിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച മൂഡിസ് ഖത്തര്‍ ബാങ്കുകളുടെ റേറ്റിങ് കുറച്ചു.

നെഗറ്റീവിലേക്ക് താഴ്ന്നു

നെഗറ്റീവിലേക്ക് താഴ്ന്നു

സുസ്ഥിരത എന്ന തലത്തില്‍ നിന്നു നെഗറ്റീവ് എന്ന തലത്തിലേക്കാണ് റേറ്റിങ് കുറച്ചത്. ഇത് ഖത്തറിനെ സംബന്ധിച്ചിടത്തോളം വന്‍ തിരിച്ചടിയാണ്. രാജ്യത്തിന്റെ സാമ്പത്തിക ശേഷി വിദേശരാജ്യങ്ങള്‍ അളക്കുക ഇത്തരം ഏജന്‍സികളുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ്.

ഖത്തറിന് കനത്ത തിരിച്ചടി

ഖത്തറിന് കനത്ത തിരിച്ചടി

സാമ്പത്തിക ഭദ്രതയില്ലാത്ത രാജ്യങ്ങളുടെ റേറ്റിങ് ആണ് റേറ്റിങ് ഏജന്‍സികള്‍ കുറയ്ക്കുക. ഇതോടെ വിദേശ രാജ്യങ്ങള്‍ ഇത്തരം രാജ്യങ്ങളുമായി ഇടപാടുകള്‍ കുറയ്ക്കും. കാരണം ഇവര്‍ക്ക് തിരിച്ചടവ് ശേഷിയില്ലെന്നാണ് റേറ്റിങ് കുറയ്ക്കുന്നതിലൂടെ വ്യക്തമാകുക.

പ്രകൃതി വാതകവും തുണച്ചില്ല

പ്രകൃതി വാതകവും തുണച്ചില്ല

ഈ ഒരു സാഹചര്യമാണ് ഖത്തറിനെ സംബന്ധിച്ചിടത്തോളം വന്നിരിക്കുന്നത്. ലോകത്ത് ഏറ്റവും അധികം പ്രകൃതി വാതകം കൈവശം വയ്ക്കുന്ന രാജ്യമാണ് ഖത്തര്‍. അവരുടെ വരുമാനത്തിന്റെ പ്രധാന ഉറവിടവും അതുതന്നെയാണ്.

ഖത്തര്‍ പ്രതിസന്ധി നേരിടുന്നു

ഖത്തര്‍ പ്രതിസന്ധി നേരിടുന്നു

എന്നാല്‍ ഉപരോധം പ്രഖ്യാപിച്ച ശേഷം ഖത്തര്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് മൂഡിസ് പറയുന്നു. പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം പ്രതിസന്ധിയിലാണ് ഖത്തര്‍ ബാങ്കുകള്‍. വേണ്ടത്ര പണമൊഴുക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കുന്നില്ലെന്നും മൂഡിസ് പറയുന്നു.

പണം വരുന്നില്ല, എല്ലാം പുറത്തേക്ക്

പണം വരുന്നില്ല, എല്ലാം പുറത്തേക്ക്

സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ വിദേശ രാജ്യങ്ങള്‍ നിക്ഷേപം വന്‍തോതില്‍ കുറച്ചിട്ടുണ്ടെന്നാണ് ഏജന്‍സി വ്യക്തമാക്കുന്നത്. ഖത്തറില്‍ നിന്നു വിദേശത്തേക്ക് ഇപ്പോള്‍ പണം ഒഴുകുകയാണെന്നും തിരിച്ചുവരുന്നത് കുറഞ്ഞുവെന്നും മൂഡിസ് പറയുന്നു.

36 ശതമാനം ഫണ്ട് നഷ്ടം

36 ശതമാനം ഫണ്ട് നഷ്ടം

മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 36 ശതമാനം ഫണ്ട് വിദേശത്തേക്ക് പോയി. വേഗത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന പണം ഖത്തറിന്റെ കൈവശം കുറഞ്ഞുവെന്നും മൂഡിസ് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

എണ്ണ വരുമാനം കുറഞ്ഞു

എണ്ണ വരുമാനം കുറഞ്ഞു

മാത്രമല്ല, എണ്ണ വരുമാനം എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കും എന്ന പോലെ ഖത്തറിനും കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദേശത്തേക്ക് വന്‍തോതില്‍ പണമൊഴുക്ക് കൂടി ഉണ്ടായത് ഖത്തറിന് തിരിച്ചടിയാണ്. ഇക്കാര്യവും മൂഡിസ് ചൂണ്ടിക്കാട്ടുന്നു.

ഖത്തര്‍ ഭരണകൂടം നടപടിയെടുക്കണം

ഖത്തര്‍ ഭരണകൂടം നടപടിയെടുക്കണം

വിദേശത്ത് നിന്ന് നിക്ഷേപം വരണമെങ്കില്‍ ഖത്തര്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്നും തകരില്ലെന്നുമുള്ള തോന്നല്‍ നിക്ഷേപകര്‍ക്ക് ഉണ്ടാവണം. അത് നിലവിലെ സാഹചര്യത്തില്‍ പ്രയാസമാണ്. വിദേശത്തേക്കുള്ള പണമൊഴുക്ക് തടയാന്‍ ഖത്തര്‍ ഭരണകൂടം നടപടിയെടുക്കണമെന്നും മൂഡിസ് നിര്‍ദേശിക്കുന്നു.

ഖത്തറിന്റെ വളര്‍ച്ച മന്ദഗതിയിലാകും

ഖത്തറിന്റെ വളര്‍ച്ച മന്ദഗതിയിലാകും

നടപ്പുസാമ്പത്തിക വര്‍ഷം ഖത്തറിന്റെ വളര്‍ച്ച 2.4 ശതമാനം കുറയും. കഴിഞ്ഞ വര്‍ഷം വളര്‍ച്ച 13.3 ശതമാനമായിരുന്നു. എങ്കിലും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ മെച്ചപ്പെട്ട സാമ്പത്തിക ശക്തി തന്നെയാണ് ഖത്തര്‍. വായ്പ എടുക്കുന്നത് വര്‍ധിക്കുന്നതും ഖത്തറിന് തിരിച്ചടിയായെന്നും വളര്‍ച്ചയുടെ വേഗത കുറയാന്‍ ഇതൊരു കാരണമാണെന്നും മൂഡിസ് വൈസ് പ്രസിഡന്റ് നിതീഷ് ബോജ്‌നാഗര്‍വാല പറഞ്ഞു.

English summary
Moody's Investors Service cut the outlook for Qatar's banking system to negative from stable on Tuesday amid a continuing blockade of the country by its neighbors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X