കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം ഗൂഗിളില്‍ തിരഞ്ഞത് കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗസിനെ

  • By Gokul
Google Oneindia Malayalam News

മാഡ്രിഡ്: 2014 ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോളില്‍ മാസ്മരിക പ്രകടനം പുറത്തെടുത്ത കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജെയിംസ് റോഡ്രിഗസ് ആണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞ കായികതാരം. ലോകകപ്പ് ഫുട്‌ബോളില്‍ കൊളംബിയയെ ക്വാര്‍ട്ടര്‍ഫൈനല്‍വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച റോഡ്രിഗസ് കൂടുതല്‍ ഗോളടിച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡും സ്വന്തമാക്കിയിരുന്നു.

അര്‍ജന്റീനാ സൂപ്പര്‍ താരം ലയണല്‍ മെസി, പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗ്വില്ലെര്‍മോ ഒച്ചാവോ, ബാര്‍സലോണയുടെ യുറാഗ്വായ് താരം ലൂയിസ് സുവാരസ് എന്നീ സൂപ്പര്‍ താരങ്ങളെ പിന്തള്ളിയാണ് റോഡ്രിഗസ് ഒന്നാം സ്ഥാനം നേടിയത്. അകടത്തില്‍ പരിക്കേറ്റ മുന്‍ ഫോര്‍മുലവണ്‍ ചാമ്പ്യന്‍ മൈക്കിള്‍ ഷൂമാക്കറും വെയില്‍സ് ഫുട്‌ബോള്‍ താരം ഗരേത് ബെയ്‌ലും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

james-rodriguez

ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങുംവരെ താരതമ്യേന അപ്രശസ്തനായിരുന്നു റോഡ്രിഗസ്. എന്നാല്‍ വെറും നാലു മത്സരങ്ങള്‍ക്കിടെ ലോക ഫുട്‌ബോളിലെ സൂപ്പര്‍സ്റ്റാറായതോടെ റോഡ്രിഡസിന്റെ ആരാധകരും പതിന്മടങ്ങ് വര്‍ദ്ധിച്ചു. ഇതോടെ, കളിക്കാരനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കായികപ്രേമികള്‍ ഗുഗിളിനെ ആശ്രയിച്ചതോടെയാണ് താരം ഗൂഗിളില്‍ ഒന്നാം നമ്പറായത്.

നേരത്തെ ജന്മനാടായ കൊളംബിയ മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നല്‍കി റോഡ്രിഗസിനെ ആദരിച്ചിരുന്നു. ലോകകപ്പ് ഫുട്‌ബോളിലെ പ്രകടനം റോഡ്രിഗസിനെ വന്‍ പ്രതിഫലത്തില്‍ റയല്‍ മാഡ്രിഡിലെത്തിക്കുകയും ചെയ്തു. റയലിലെ റൊണാള്‍ഡോ, റോഡ്രിഗസ്, ഗരേത് ബെയില്‍ സഖ്യം ഇന്ന് ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റനിരയായി മാറിക്കഴിഞ്ഞു.

English summary
Most searched athlete on Google in 2014 is Footballer James Rodriguez
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X