കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകനെ മാതാവ് ഉപ്പുകൊടുത്തു കൊന്നു

  • By Sruthi K M
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മകനെ മാതാവ് ഉപ്പുകൊടുത്തു കൊന്നു. അമേരിക്കയിലെ ഇരുപത്തിയേഴുകാരിയാണ് മകന് ഉപ്പുകൊടുത്തു കൊന്ന കേസില്‍ വിചാരണ നേരിടുന്നത്. ന്യൂയോര്‍ക്കിലെ ലാസി സ്പീയേഴ്‌സ് എന്ന യുവതിയാണ് കൃത്യം നിര്‍വഹിച്ചത്. ഗാര്‍നെറ്റ് പോള്‍ സ്പീയേഴ്‌സ് എന്ന അഞ്ചുവയസ്സുകാരനെയാണ് ഈ അമ്മ തുടര്‍ച്ചയായി ഉപ്പ് നല്‍കി കൊന്നത്.

മകന് ഉപ്പ് കൊടുക്കുകയും മകന്റെ ആരോഗ്യം മോശമാകുന്ന വിവരം സോഷ്യല്‍ മീഡിയകള്‍ വഴി മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഒരു വര്‍ഷം മുന്‍പ് അസുഖം ബാധിച്ച് ആശുപത്രിയിലായ മകന് വയറ്റില്‍ ഘടിപ്പിച്ച പ്രത്യേക ടൂബ് വഴി ഈ നീചയായ അമ്മ ഉപ്പ് കടത്തിവിട്ടത്രേ. എന്നിട്ട് സോഷ്യല്‍ മീഡിയ വഴി നല്ല സ്ത്രീയായി ചമയുകയുമായിരുന്നു ഇവര്‍.

mummy

ദിനംപ്രതി മകന്റെ ആരോഗ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അവസാനം സോഷ്യല്‍ മീഡിയ തന്നെയാണ് ഇവര്‍ക്ക് പണി കൊടുത്തതും. ഫേസ്ബുക്ക്, ട്വിറ്റര്‍, മൈസ്‌പേസ് തുടങ്ങി മകന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നടത്തിയ ഓണ്‍ലൈന്‍ പോസ്റ്റുകളെല്ലാം ഇവര്‍ക്ക് പാരയായി മാറുകയായിരുന്നു. മകന്റെ ചിത്രങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നു.

കുട്ടിയുടെ മരണകാരണം അമിതമായ ഉപ്പാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. അമിതമായ ഉപ്പ് ശരീരത്തില്‍ പ്രവേശിക്കുകയും അത് തലച്ചോറിനെ ബാധിക്കുകയും ചെയ്തതാണ് കുട്ടി മരിക്കാന്‍ കാരണമായത്. നീചമായ പ്രവൃത്തിയെന്നാണ് കോടതിയില്‍ പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടിയത്. കോടതിയില്‍ വിചാരണ തുടരുകയാണ്. 25 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണിത്. എന്തിനാണ് ഈ സ്ത്രീ ഇങ്ങനെയൊരു നീചമായ പ്രവൃത്തി ചെയ്തതെന്ന് വ്യക്തമല്ല.

English summary
Mother on trial accused of killing five year old son with salt in America
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X