കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയെ നശിപ്പിയ്ക്കാന്‍ ശേഷിയുള്ള പാറക്കൂട്ടം'1999 ജെഡി6' പാഞ്ഞടുക്കുന്നു, ജൂലൈ 25 നിര്‍ണായകം

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഭൂമയെ ഒന്നടങ്കം നശിപ്പിയ്ക്കാന്‍ ശേഷിയുള്ള പാറക്കൂട്ടം ജൂലൈ 25ന് ഭൂമയിയ്ക്ക് സമീപമെത്തുമെന്ന് ശാസ്ത്രലോകം. 1999 ജെഡി6 എന്ന സ്‌പേസ് റോക്കാണ് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നത്. ഒരു പര്‍വ്വതത്തോളം വലിപ്പമുണ്ട് 1999 ജെഡി6 ന്. മുന്‍പും ഭൂമിയെ ലക്ഷ്യമാക്കി പാറക്കൂട്ടങ്ങളും ഉല്‍ക്കകളും എത്തിയിട്ടുണ്ടെങ്കിലും ഭൂമിയുടെ ആകര്‍ഷണവലയത്തില്‍പ്പെട്ട് അവ നശിയ്ക്കുമായിരുന്നു.

രണ്ടരക്കിലോമീറ്ററോളം ചുറ്റളവുള്ള പാറക്കൂട്ടം ഭൂമിയിലേയ്ക്ക് പാഞ്ഞടുക്കുന്നതായി നാസയാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതിന്റെ വേഗതയും മറ്റും നാസ നിരീക്ഷിയ്ക്കുന്നുണ്ട്. മണിയ്ക്കൂറില്‍ 45,450 കിലോമീറ്ററില്‍ അധികം വേഗതയില്‍ സഞ്ചരിയ്ക്കുന്ന പാറക്കൂട്ടം ഒരു ജംബോ ജെറ്റിനെക്കാളും 70 ഇരട്ടി വേഗത്തിലാണ് ഭൂമിയിലേയ്ക്ക് കുതിയ്ക്കുന്നത്.

Asteroid

പാറയുടെ വലിപ്പമാണ് നാസയെ പേടിപ്പെടുത്തുന്നത്. ഭൂമിയില്‍ നിന്നും നാല് മില്യണ്‍ മൈല്‍ അകലത്തില്‍ ഇത് കടന്ന് പോകുമെന്ന് പ്രതീക്ഷിയ്ക്കുന്നുണ്ടെങ്കിലും ആശങ്കകള്‍ അവസാനിയ്ക്കുന്നില്ല. സമുദ്രത്തില്‍ വീണാല്‍ സുനാമിയ്ക്ക് സാധ്യതയുണ്ടെന്നും പറയുന്നു. 2010 ലും ഭൂമിയില്‍ നിന്നും 12.4 മില്യണ്‍ മൈല്‍ അകലത്തിലൂടെ 1999 ജെഡി6 കടന്ന് പോയിരുന്നു.

ഭൂമിയ്ക്ക് ഭീഷണിയായി മാറിയ പാറക്കൂട്ടത്തെ എങ്ങനെ ഒഴിവാക്കാമെന്നിനെപ്പറ്റിയാണ് നാസ ആലോചിയ്ക്കുന്നത്. ഇവയുടെ ഗതിമാറ്റി വിടുകയും അണുവായുധം പ്രയോഗിയ്ക്കുകയോ ആണ് മാര്‍ഗം.

English summary
'Mountain-sized asteroid' that could wipe out Earth heading OUR way
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X