കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ല ഒമര്‍ കൊല്ലപ്പെട്ടു: സ്ഥിരീകരണം ഉടന്‍

  • By Muralidharan
Google Oneindia Malayalam News

കാബൂള്‍: അഫ്ഗാന്‍ താലിബാന്റെ പരമോന്നത നേതാവായ മുല്ല ഒമര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ടോ മൂന്നോ വര്‍ഷം മുമ്പ് തന്നെ മുല്ല ഒമര്‍ കൊല്ലപ്പെട്ടുകാണണം എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ മുല്ല ഒമറിന്റെ മരണം രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ബി ബി സിയാണ് ഒമറിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്.

എന്തായാലും തങ്ങളുടെ നേതാവിന്റെ മരണം താലിബാന്‍ ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. അല്‍പസമയത്തിനകം താലിബാന്‍ ഇത് സംബന്ധിച്ച പ്രസ്താവന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. താലിബാന്‍ വക്താവ് സംശയങ്ങള്‍ക്ക് അവസാനമിടുമെന്ന് ബി ബി സി പറയുന്നു. താലിബാനില്‍ ഭിന്നിപ്പ് ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് മുല്ല ഒമറിന്റെ മരണം ഇത്രയും കാലം രഹസ്യമാക്കി വെച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

mullah-omar

മുല്ല ഒമര്‍ ജീവിച്ചിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ താലിബാന്‍ ശ്രമിച്ചിരുന്നു. മുല്ല ഒമറിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒക്കെ ചേര്‍ത്ത് ഒരു ബയോഡാറ്റ താലിബാന്‍ പുറത്തുവിട്ടിരുന്നു. മുല്ല ഒമര്‍ റംസാന്‍ ആശംസകള്‍ അറിയിച്ചു എന്ന തരത്തില്‍ പ്രസ്താവനയും താലിബാന്‍ പുറപ്പെടുവിച്ചിരുന്നു. മുല്ല ഒമറിന്റെ മരണം താലിബാന്‍ നേതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കും ഇടയാക്കും.

മുല്ല ഒമറിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താന്‍ കൈമാറിയതായിട്ടാണ് അറിയുന്നത്. താലിബാന്‍ നേതാക്കളായ മുല്ലാ അക്തര്‍, മുഹമ്മദ് മന്‍സൂര്‍, ഗുല്‍ അഘ എന്നിവര്‍ ചേര്‍ന്ന് മുല്ല ഒമറിനെ കൊലപ്പെടുത്തി എന്ന് താലിബാന്‍ വിമതരുടെ സംഘടനയായ ഫിദായ് മഹസ് ആരോപിച്ചിരുന്നു. 2001ല്‍ അഫ്ഗാനില്‍ അമേരിക്കന്‍ സേന സജീവമായതോടെയാണ് മുല്ല ഒമര്‍ പരസ്യമായി പ്രത്യക്ഷപ്പെടുന്നത് നിര്‍ത്തിയത്.

English summary
Mullah Omar the Supreme Commander of the Taliban may have died three years back. His death has been kept a secret from the world and today the BBC, while quoting sources in the Afghanistan government said that the supreme commander of the Taliban may be dead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X