കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാന്‍ നേതാവ് മുല്ല ഒമറിന്റെ മകന്‍ മുല്ല യാക്കൂബ് കൊല്ലപ്പെട്ടു

  • By Aiswarya
Google Oneindia Malayalam News

കാബൂള്‍ : താലിബാന്‍ ഭീകര സംഘടനയായ നേതാവ് മുല്ല ഒമര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചത് കഴിഞ്ഞ ആഴ്ചയാണ്. അതിനു പിന്നാലെ താലിബാനുള്ളില്‍ അധികാര തര്‍ക്കം രൂക്ഷമായതായി റിപ്പോര്‍ട്ടകള്‍ ഉണ്ടായിരുന്നു.

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്ത മുല്ല ഒമറിന്റെ മകന്‍ മുല്ല യാക്കൂബും കൊല്ലപ്പെട്ടു എന്നതാണ്. നാലു ദിവസം മുന്‍പ് പാകിസ്താനിലെ ഒരു യോഗത്തിനിടെയാണ് മുല്ല യാക്കൂബ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ ന്യൂസ് ഏജന്‍സിയായ 'ടോളോ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

mullah-omar

മുല്ല ഒമറിന്റെ മരിച്ച വാര്‍ത്ത് അഫ്ഗാന്‍ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കര്‍ സഹീര്‍ കദീര്‍ പറഞ്ഞതായാണ് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താലിബാനുള്ളിലെ അധികാര തര്‍ക്കമാണ് 22 കാരനായ മുല്ല യാക്കൂബിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

പുതിയ മേധാവി ആരാകണമെന്നതിനെ ചൊല്ലി മുല്ല യാക്കൂബും നിലവിലെ മേധാവി മുല്ല മന്‍സൂറുമായി രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. പിതാവിന്റെ പിന്‍ഗാമിയായി സംഘടനയെ നയിക്കാന്‍ യാക്കൂബ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മന്‍സൂര്‍ ഇത് തടയാനുള്ള നീക്കം നടത്തുകയായിരുന്നുവത്രെ.

English summary
The son of late Taliban leader Mullah Mohammad Omar has reportedly been killed, sections of the Afghan media reported on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X