കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മടുത്തു ഈ കാടത്തം: ഐസിസിനെതിരെ മുസ്ലിങ്ങളുടെ കൂട്ടായ്മ

Google Oneindia Malayalam News

ജോഹന്നാസ്ബര്‍ഗ്: ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐസിസിനെതിരെ മുസ്ലിം വിശ്വാസികള്‍ തന്നെ രംഗത്തെത്തുന്നു. ഐസിസി മുസ്ലിം മതവിശ്വാസികളെ ആകര്‍ഷിക്കുകയും കൂടെ ചേര്‍ക്കുകയും ചെയ്യുന്നതിനെ പ്രതിരോധിക്കാനാണ് ഈ കൂട്ടായ്മ. വിവിധ സംഘടനകളും മത പണ്ഡിതരും ഇക്കാര്യത്തില്‍ തങ്ങളുടെ ആശങ്ക പരസ്യമായി അറിയിച്ചുകഴിഞ്ഞു.

കോള്‍ ഫോര്‍ മുസ്ലിം, ഫെയ്ത്‌വര്‍ക് നെറ്റ്‌വര്‍ക്, ജാമിയത്തുള്‍ ഉലമ ദക്ഷിണാഫ്രിക്ക, മസ്ജിദുള്‍ ഇസ്ലാം ബ്രിക്സ്റ്റണ്‍, മുസ്ലിം ജുഡിഷ്യല്‍ കൗണ്‍സില്‍, മുസ്ലിം യൂത്ത് മൂവ്‌മെന്റ് ഓഫ് ദക്ഷിണാഫ്രിക്ക, ദക്ഷിണാഫ്രിക്ക മുസ്ലിം നെറ്റ്‌വര്‍ക് എന്നീ സംഘടനകളാണ് ഇവയില്‍ പ്രധാനപ്പെട്ടത്. കൂടുതല്‍ മുസ്ലിം സഘടനകളും വിശ്വാസികളും ഐസിസിനെതിരെ വരുംനാളുകളില്‍ രംഗത്ത് വരും എന്നാണ് റിപ്പോര്‍ട്ട്.

terrorist.

കുടുംബാംഗങ്ങള്‍ ഐസിസില്‍ ചേരണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത് തങ്ങളില്‍ പലര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഐസിസിന് സ്വാധീനമുള്ള പ്രദേശങ്ങളിലേക്ക് ബന്ധുക്കള്‍ കുടിയേറിക്കഴിഞ്ഞു എന്നും ചിലര്‍ പറയുന്നു. ഐസിസിലേക്കുള്ള റിക്രൂട്ട്‌മെന്റ് തടയുക എന്നതാണ് തങ്ങളുടെ പ്രധാനലക്ഷ്യമെന്ന് കൂട്ടായ്മയുടെ വക്താവ് ഇബ്രാഹിം പട്ടേല്‍ പറഞ്ഞു.

ഐസിസ് മുസ്ലിങ്ങളെയോ ഇസ്ലാമുകളെയോ പ്രതിനിധീകരിക്കുന്നില്ല. ഇസ്ലാം എന്ന പേര് സംഘടനയ്‌ക്കൊപ്പം ഉണ്ട് എന്നത് മാത്രമാണ് അവര്‍ക്ക് മതവുമായുള്ള ബന്ധം. കഴിഞ്ഞ മാസം ഐസിസില്‍ ചേരാന്‍ വേണ്ടി ദക്ഷിണാഫ്രിക്കയില്‍ നിന്നും സൗദി അറേബ്യയിലേക്ക് പോകാന്‍ ഒരുങ്ങിയ 15കാരിയെ അതിര്‍ത്തിയില്‍ വെച്ച് പിടികൂടി തിരിച്ചയച്ചിരുന്നു. ഇതിന് പത്ത് ദിവസത്തിന് ശേഷം മറ്റൊരു പെണ്‍കുട്ടിയെയും ഇതേപോലെ തിരിച്ചെത്തിച്ചു.

English summary
The group of Muslim organisations say a plan of action is needed to stop recruitment in South Africa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X