കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടമിട്ടെത്തിയെന്ന ഒറ്റക്കാരണം, മുസ്ലിം സ്ത്രീക്ക് പണി കൊടുത്തില്ല

ശിരോവസ്ത്രം ധരിച്ചെത്തിയതിന്റെ പേരില്‍ തൊഴില്‍ നിഷേധിച്ചെന്നാരോപിച്ച് സുരക്ഷാ കമ്പനിക്കെതിരെ യുവതിയുടെ പരാതി. അമെരിക്കയിലാണ് സംഭവം.

  • By Gowthamy
Google Oneindia Malayalam News

ചിക്കാഗോ : ശിരോവസ്ത്രം ധരിച്ചെത്തിയതിന്റെ പേരില്‍ തൊഴില്‍ നിഷേധിച്ചെന്നാരോപിച്ച് സുരക്ഷാ കമ്പനിക്കെതിരെ യുവതിയുടെ പരാതി. അമെരിക്കയിലാണ് സംഭവം. മിസൗറിയില്‍ നിന്നുള്ള സഹ്‌റ ഇമാനി അലിയാണ് കമ്പ നിക്കെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്.

മുസ്ലിം വിശ്വാസിയായതിന്റെ പേരില്‍ കമ്പനി തന്നോട് വിവേചനം കാണിച്ചുന്നുവെന്നാണ് യുവതിയുടെ പരാതി. സെക്യൂരറ്റസ് സെക്യൂരിറ്റി സര്‍വീസസ് എന്ന കമ്പനിക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ദി കൗണ്‍സില്‍ ഓണ്‍ അമെരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് മുഖേനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

Muslim woman

ഒക്ടോബര്‍ 21നാണ് ഹര്‍ജി നല്‍കിയത്. നഷ്ട പരിഹാരവും മറ്റ് ജീവനക്കാര്‍ക്കൊപ്പം സ്ഥാനവും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ സഹ്‌റയെ കമ്പനി ജോലിക്കെടുക്കാന്‍ തയ്യാറായില്ലെന്നാണ് അഭിഭാഷകന്‍ പറയുന്നത്. 2015 സെപ്തംബറിലാണ് ഇവര്‍ ഇവിടെ ജോലിക്കായി അപേക്ഷിച്ചത്.

ഇസ്ലാമോഫോബിയ കാരണം അമെരിക്കയിലെ മുസ്ലിംകള്‍ക്ക് തൊഴിലിടങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നിയമം എല്ലാവരും പാലിക്കണമെന്നും വിവേചനം ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു.

English summary
A Muslim woman has sued a security company in the US for discrimination, alleging that the firm rejected her for employment because of her faith and her hijab.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X