കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി വേണോ? എങ്കില്‍ ഹിജാബ് ഉപേക്ഷിച്ചോളൂ..

  • By Sandra
Google Oneindia Malayalam News

മെല്‍ബണ്‍: ജോലി ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജോലി ലഭിക്കാന്‍ ഹിജാബ് ഉപേക്ഷിക്കണമെന്ന നിലപാടുമായി ന്യൂസിലന്റ് രംഗത്തെത്തുന്നത്. ജ്വല്ലറിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവിന്റെ ജോലിക്ക് അപേക്ഷിച്ച 25 കാരിയായ മുസ്ലിം യുവതിക്ക് മുമ്പിലാണ് ജ്വല്ലറി അധികൃതര്‍ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്. സ്റ്റെവാര്‍ട്ട് ഡോസണ്‍സ് ഗ്രൂപ്പിന്റെ ജ്വല്ലറിയിലാണ് സംഭവം.

സാക്കിര്‍ നായിക്കിന്റെ അജന്‍ഡ സമാധാനമല്ല, തെളിവുകള്‍ ഇതാ..സാക്കിര്‍ നായിക്കിന്റെ അജന്‍ഡ സമാധാനമല്ല, തെളിവുകള്‍ ഇതാ..

ഹിജാബ് നീക്കിയാല്‍ മാത്രമേ ജോലി നല്‍കാന്‍ കഴിയൂ എന്ന് വ്യക്തമാക്കിയ ജ്വല്ലറി ഉടമ അല്ലാത്ത അതൊരു പാഴ്‌വേലയാവുമെന്നും യുവതിയോട് പറഞ്ഞു. തന്റെ മതവിശ്വാസത്തെ ചോദ്യം ചെയ്ത കമ്പനി നിലപാടിലുള്ള വിയോജിപ്പ് രേഖപ്പെടുത്തിയ യുവതി എന്ത് ജോലിയും ചെയ്യാന്‍ തയ്യാറാണെന്ന് പ്രതികരിക്കുകയും ചെയ്തു. സംഭവം ന്യൂസിലന്റിലെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തു.

1-24

ഹിജാബും ജോലിയും

ഹിജാബും ജോലിയും

ജ്വല്ലറിയില്‍ സെയില്‍സ് അസിസ്റ്റന്റിന്റെ സ്ഥാനത്തേക്ക് അപേക്ഷിച്ച മോന അല്‍ഫ്ാദിലി എന്ന മുസ്ലിം യുവതിക്കാണ് ഹിജാബ് ഉപേക്ഷിച്ചില്ലെങ്കില്‍ ജോലി നല്‍കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചത്.

ന്യൂസിലന്റ് മുസ്ലിങ്ങള്‍ക്ക്

ന്യൂസിലന്റ് മുസ്ലിങ്ങള്‍ക്ക്

കുവൈത്തില്‍ നിന്ന് അഭയാര്‍ത്ഥികളായെത്തിയ യുവതിയുടെ കുടുംബം മുസ്ലിങ്ങള്‍ക്ക് ജീവിക്കാന്‍ സുരക്ഷിതമായ ഇടം ന്യൂസിലന്റ് ആണെന്ന് കണ്ടെത്തി രാജ്യത്ത് താമസമാക്കുകയായിരുന്നു.

ജോലി

ജോലി

അപ്ലൈഡ് കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ നേടിയ യുവതി ഹിജാബ് ധരിച്ചുകൊണ്ട് ചെയ്യാവുന്ന എന്ത് ജോലിയും ചെയ്യാന്‍ ഒരുക്കമാണ്.

ഹിജാബ് സ്വത്വബോധമാണ്

ഹിജാബ് സ്വത്വബോധമാണ്

സ്വത്വം സംരക്ഷിച്ചുകൊണ്ടുള്ള എന്ത് ജോലിയും ചെയ്യാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കുന്ന യുവതി തന്റെ മതത്തെയും സംസ്‌കാരത്തെയും ബഹുമാനിക്കണമെന്ന് ആഗ്രഹിക്കുന്നതായും പറയുന്നു.

ന്യൂസിലന്റ് ഹിജാബിനെതിരെ

ന്യൂസിലന്റ് ഹിജാബിനെതിരെ

ഇന്റര്‍വ്യൂവിനെത്തിയ മുസ്ലിം യുവതിയായ ഫാത്തിമ മൊഹമ്ദിയെയും ഹിജാബിന്റെ പേരില്‍ അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെയുള്ള കേസ് ജ്വല്ലറിയെ കോടതിയിലെത്തിക്കുകയും ചെയ്തിരുന്നു.

പിന്തുണ സാക്കിര്‍ നായിക്കിനും ഒവൈസിക്കും, പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതിന് പിന്നില്‍!!!പിന്തുണ സാക്കിര്‍ നായിക്കിനും ഒവൈസിക്കും, പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതിന് പിന്നില്‍!!!

വാട്ട്‌സ്ആപ്പില്‍ പ്രൊഫൈല്‍ പിക്ചര്‍ ഇടുന്ന സ്ത്രീകള്‍ ജാഗ്രതൈ!!!വാട്ട്‌സ്ആപ്പില്‍ പ്രൊഫൈല്‍ പിക്ചര്‍ ഇടുന്ന സ്ത്രീകള്‍ ജാഗ്രതൈ!!!

English summary
Muslim women in Newzealand removed from job application on wearing hijab.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X