കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്‌ലന്‍...നീ ഇത് കേള്‍ക്കുന്നുണ്ടോ നിന്‍റെ അച്ഛന്‍ നെഞ്ച് പൊട്ടി ലോകത്തോട് പറയുന്നത്...

Google Oneindia Malayalam News

ഇസ്താംബൂള്‍: യൂറോപ്പിലെ അഭയാര്‍ഥി പ്രശ്‌നത്തിന്റെ ഇരയായി മരിച്ച സിറിയന്‍ ബാലന്‍ അയ്‌ലന്‍ ഖുര്‍ദിയുടെ പിതാവ് മകന്റെ മരണത്തപ്പറ്റി പ്രതികരിച്ചത് വേദനയാകുന്നു. തീരത്തണഞ്ഞ അയ്‌ലന്റെ മൃതദേഹം ലോകത്തെ കരയിപ്പിച്ചത് പോലെയാണ് അയ്‌ലന്റെ പിതാവിന്റെ വാക്കുകളും. മൂന്നുവയസുകാരനായ മകന്റെ പൊള്ളുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ കുടുംബത്തെ ഒന്നാകെ നഷ്ടപ്പെട്ട അബ്ദുള്ള കുര്‍ദിയെന്ന സിറിയന്‍ യുവാവിന്റെ പ്രതികരണം ഏറെ വൈകാരികമായിരുന്നു.

അയ്‌ലന്‍ ഇല്ലാതെ തനിയ്ക്ക് ജീവിയ്‌ക്കേണ്ടെന്നും തന്നെയും സംസ്‌ക്കരിച്ചേക്കൂ എന്നും അബ്ദുള്ള കുര്‍ദി പറയുന്നു. ലോകത്ത് ഒരു കുഞ്ഞിനും ഈ ഗതി വരാതിരിയ്ക്കട്ടേ എന്നും അഭയാര്‍ഥി പ്രശ്‌നം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറയുന്നു. മരണത്തിലേയ്ക്ക് മുങ്ങിത്താഴുമ്പോഴും ഭാര്യയേയും രണ്ട് മക്കളേയും നെഞ്ചോടടക്കി പിടിച്ചിരുന്നു അബ്ദുള്ള കുര്‍ദി...

കുഞ്ഞേ....

കുഞ്ഞേ....

ലോക മനസാക്ഷിയെ ഞെട്ടിച്ച ചിത്രമായിരുന്നു ദി ഇന്‍ഡി പെന്‍ഡന്റ് പുറത്ത് വിട്ട അയ്‌ലാന്റേത്. യൂറോപ്പിലേയ്ക്കുള്ള അഭയാര്‍ഥി പ്രവാഹത്തില്‍ ജീവന്‍ നഷ്ടമായി തീരത്തണഞ്ഞ ഈ കുഞ്ഞിന്റെ ചിത്രം യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ഥികളോട് കാട്ടുന്ന മനുഷ്യത്വരഹിതമായ സമീപനത്തിന്റെ നേര്‍ക്കാഴ്ചയാണ്

ചിത്രത്തിലെ കുഞ്ഞ്

ചിത്രത്തിലെ കുഞ്ഞ്

ചിത്രം പുറത്ത് വന്നതോടെ കുഞ്ഞിനെപ്പറ്റിയുള്ള അന്വേഷണവും തുടങ്ങി. സിറിയന്‍ ബാലകനായ അയ്‌ലന്‍ കുര്‍ദിയാണ് മൂന്ന് വയസുകാരനെന്ന് തിരിച്ചറിഞ്ഞു.

രക്ഷപ്പെട്ടത്

രക്ഷപ്പെട്ടത്

അയ്‌ലന്റെ കുടുംബം യൂറോപ്പിലേയ്ക്ക് രക്ഷപ്പെടുന്നതിന് വേണ്ടി യാത്ര തിരിച്ച ബോട്ടില്‍ 13 പേരാണ് ഉണ്ടായിരുന്നത്. ശക്തമായ തിരമാലയില്‍പ്പെട്ട് ബോട്ട് തകര്‍ന്നതോടെ രക്ഷപ്പെട്ടത് അയ്‌ലന്റെ പിതാവും ഡ്രൈവറും മാത്രം.

അവരെ ഞാന്‍

അവരെ ഞാന്‍

തന്റെ രണ്ട് കുട്ടികളേയും ഭാര്യയേയും രക്ഷിയ്ക്കാന്‍ കഴിവതും ശ്രമിച്ചുവെന്ന് അയ്‌ലന്റെ പിതാവ് അബ്ദുള്ള കുര്‍ദി പറയുന്നു

വിതുമ്പലോടെ

വിതുമ്പലോടെ

മക്കളും ഭാര്യയും മുങ്ങിത്താഴുന്നത് കണ്ട് നില്‍ക്കാനേ കഴിഞ്ഞുള്ളൂവെന്ന് വിതുമ്പലോടെ അദ്ദേഹം പറയുന്നു

മൃതദേഹം

മൃതദേഹം

അയ്‌ലന്റെ അഞ്ച് വയസുകാരനായ സഹോദരന്റെ മൃതദേഹവും തീരത്തടിഞ്ഞു

എന്നെയും ....

എന്നെയും ....

അയ്‌ലന്‍ ഇല്ലാത്ത ലോകത്ത് തനിയ്ക്ക് ജീവിയ്‌ക്കേണ്ടെന്നും തന്നേയും സംസ്‌ക്കരിച്ചേക്കൂ എന്നുമാണ് അബ്ദുള്ള കുര്‍ദി പ്രതികരിച്ചത്. ലോകത്ത് ഒരു കുഞ്ഞിനും ഈ ഗതി വരാതിരിയ്ക്കട്ടേ എന്നും അദ്ദേഹം പറയുന്നു.

English summary
Refugee crisis: My sons 'slipped from my hands,' says Abdullah Kurdi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X