കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലിലിറങ്ങുന്നവര്‍ സൂക്ഷിക്കുക!!കടല്‍ ജലത്തില്‍ മനുഷ്യമാംസം ഭക്ഷിക്കുന്ന അപൂര്‍വ്വ ജീവി!!!

  • By നിള
Google Oneindia Malayalam News

ഇതൊരു ഹൊറര്‍ സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങളല്ല. കടലില്‍ ഇറങ്ങിയ 16 കാരന്‍ തിരിച്ചുകയറിയത് ചോരയൊലിക്കുന്ന കാലുകളുമായാണ്. സൗത്ത് കാരലീനയിലെ വീട്ടമ്മക്കു സംഭവിച്ചതും സമാനമായ അനുഭവമാണ്. സര്‍ജറി മാത്രമായിരുന്നു പരിഹാര മാര്‍ഗ്ഗം. ഇരുവരും ഫേസ്ബുക്കിലൂടെയാണ് കടല്‍ ജലത്തിലെ ഈ അപൂര്‍വ്വ ജീവിയുടെ കടിയേറ്റ് വികൃതമായ കാലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

കടലില്‍ നിന്ന് തിരിച്ചു കയറി നിമിഷങ്ങള്‍ക്കകമാണ് കാലില്‍ നിന്ന് രക്ത പ്രവാഹമുണ്ടായത്. പേന്‍ പോലുള്ള ചെറുജീവികള്‍ കാലില്‍ പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ടു എന്നാണ് ഇരുവരും പറയുന്നത്. സംഭവത്തെ അപൂര്‍വ്വമെന്നാണ് ശാസ്ത്രജ്ഞരും വിശേഷിപ്പിക്കുന്നത്.

 16കാരന് സംഭവിച്ചത്

16കാരന് സംഭവിച്ചത്

മെല്‍ബണിലെ സാം കനിസെ എന്ന പതിനാറുകാരനാണ് ആദ്യം കടലിലെ മാസം ഭക്ഷിക്കുന്ന ജീവിയുടെ ആക്രമണത്തിന് ഇരയായത്. സുഹൃത്തുക്കളോടൊപ്പം ഫുട്‌ബോള്‍ കളിച്ചു കഴിഞ്ഞ് കടല്‍ ജലത്തില്‍ കാല്‍ കഴുകാനെത്തിയതായിരുന്നു കാനിസെ. കടല്‍വെള്ളത്തില്‍ നിന്നാണ് കാഴ്ചയില്‍ പേന്‍ പോലെയിരിക്കുന്ന ചെറുജീവി കാനിസെയുടെ കാലില്‍ പറ്റിപ്പിടിച്ചത്. കരയിലെത്തിയ ഉടന്‍ തന്നെ കാലില്‍ നിന്ന് രക്തം പ്രവഹിക്കുകയായിരുന്നു.

ഡോക്ടര്‍മാര്‍ക്കു പോലും മനസ്സിലായില്ല

ഡോക്ടര്‍മാര്‍ക്കു പോലും മനസ്സിലായില്ല

കാനിസയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും എന്താണ് സംഭവമെന്ന് ഡോക്ടര്‍മാര്‍ക്കു പോലും മനസ്സിലായില്ലെന്നാണ് പിതാവ് പറയുന്നത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

വീട്ടമ്മക്ക് സംഭവിച്ചത്

വീട്ടമ്മക്ക് സംഭവിച്ചത്

സൗത്ത് കാരലീനയിലുള്ള വീട്ടമ്മക്കും സംഭവിച്ചത് സമാനമായ അനുഭവമാണ്. ഇവരുടെ മകള്‍ മാര്‍ഷയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അമ്മയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നിം മാര്‍ഷ പറഞ്ഞു.

അസാധാരണമെന്ന് ശാസ്ത്രജ്ഞര്‍

അസാധാരണമെന്ന് ശാസ്ത്രജ്ഞര്‍

സംഭവത്തെ അസാധാരണമെന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. കടല്‍ പേനുകള്‍ കടിച്ചാല്‍ ഇങ്ങനെ സംഭവിക്കില്ലെന്നും ഇവര്‍ പറയുന്നു.

English summary
Mysterious sea creatures attack boy's leg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X