കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടല്‍ക്കരയില്‍ ഭീമാകാരനായ അജ്ഞാത ജീവി..!! ഞെട്ടലില്‍ ലോകം...അന്യഗ്രഹജീവിയോ യതിയോ !!!

  • By അനാമിക
Google Oneindia Malayalam News

മനില: ഫിലിപ്പൈന്‍സ് കടല്‍ത്തീരത്ത് വന്നടിഞ്ഞ അജ്ഞാത ജീവിയുടെ മൃതശരീരം പരിഭ്രാന്തി പരത്തുന്നു. ശരീരം നിറയെ രോമങ്ങളുള്ള ഭീമാകാരനായ ജീവിയുടെ മൃതദേഹമാണ് കടല്‍ത്തീരത്ത് കണ്ടെത്തിയത്.

Read Also: നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപെന്ന വാര്‍ത്തകളുണ്ടാക്കുന്ന ആള്‍..! അതാരാണെന്ന് വെളിപ്പെടുന്നു !!

Read Also:കുമ്മനത്തിന്റെ പുലിമുരുകന്‍ കളി..! സുരേന്ദ്രനും രാധാകൃഷ്ണനും ഡാഡി ഗിരിജ..! അത് പൊളിച്ചു..!

ഫിലിപ്പൈന്‍സിലെ ഡിനഗട് ദ്വീപിലെ കാഗ്‌ഡൈനാവോ തീരത്താണ് അജ്ഞാത ജീവിയുടെ മൃതദേഹം വന്നടിഞ്ഞത്. ശരീരം നിറയെ വെളുത്ത രോമങ്ങളുള്ള ജീവിക്ക് തിമിംഗലത്തിന്റെ വലുപ്പമാണ് ഉള്ളത്. ഇത് എന്ത് ജീവിയാണെന്ന് തിരിച്ചറിയാനായിട്ടില്ല.

ആയിരങ്ങൾ കടൽത്തീരത്ത്

ഫെബ്രുവരി 22ന് അതായത് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഉച്ചയോടെ ഈ ജീവിയുടെ മൃതദേഹം കരയ്ക്കടിഞ്ഞത്. ആയിരക്കണക്കിന് പേരാണ് ഈ അപൂര്‍വ്വ ജീവിയെ കാണാന്‍ കടല്‍ത്തീരത്ത് തടിച്ചുകൂടിയത്.

ഏത് ജീവിയെന്നത് പിടിയില്ല

കാണാനെത്തിയവര്‍ ഈ ജീവിയുടെ ചിത്രങ്ങളെടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പങ്ക് വെച്ചതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്. ഇതോടെ സംഭവം വന്‍ ചര്‍ച്ചയിലേക്ക് നീങ്ങി. എന്നാലിതേത് ജീവിയാണെന്ന് ആര്‍ക്കുമൊരു പിടിയുമില്ല.

ചിത്രം വൈറൽ

സംഭവം സോഷ്യല്‍ മീഡിയയില്‍ കത്തിയതോടെ വാര്‍ത്താമാധ്യമങ്ങളും ഇതേറ്റെടുത്തു. കടല്‍ത്തീരത്ത് അടിഞ്ഞത് അന്യഗ്രഹ ജീവിയാണെന്ന് വരെ വാര്‍ത്തകള്‍ പരന്നു. ഇതിന് ഏകദേശം 20 അടിയോളം നീളമുണ്ട്.

യതിയാണോ ?

ഫിലിപ്പീന്‍സുകാരുടെ ഒരു വിശ്വാസമായ അപ്പാ എന്ന കഥാപാത്രമാണിത് എന്നാണ് ഒരു കൂട്ടരുടെ വാദം. യതിക്ക് സമാനമായ മഞ്ഞില്‍ ജീവിക്കുന്ന ജീവിയാണ് അപ്പാ.

കടൽപ്പശുവാകാം

എന്നാലിത് കടല്‍പ്പശു ആകാനാണ് സാധ്യതയെന്നാണ് നഗരസഭാ അധികൃതരുടെ നിഗമനം. അല്ലെങ്കില്‍ അഴുകിയ ഏതെങ്കിലും തിമിംഗലത്തിന്റെ മൃതദേഹമാകാമെന്നും കരുതപ്പെടുന്നു.

പരിശോധന നടത്തും

ഭീമാകാരമമായ രൂപവും ഭാരവും ഉള്ള ഷീ സൂ ഇനത്തില്‍പ്പെട്ട നായയുടേതാണ് ഈ അജ്ഞാത മൃതദേഹം എന്നും വാദങ്ങള്‍ ഉയരുന്നുണ്ട്. എന്തായാലും ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ അജ്ഞാത ജീവിയുടെ സാമ്പിളെടുത്ത് പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

ഭൂചലനമാണ് വില്ലൻ

അടുത്തിടെ ഈ ദ്വീപില്‍ വന്‍ ഭൂചലനമുണ്ടായിരുന്നു. 6.7 ആണ് റിക്ടര്‍ സ്‌കെയിലില്‍ തീവ്രത രേഖപ്പെടുത്തിയത്. ഈ ഭൂചലനത്തെ തുടര്‍ന്ന് കടല്‍ത്തീരത്തേക്ക് അനവധി ജീവികള്‍ വന്നടിഞ്ഞിരുന്നു.

English summary
Mysterious giant hairy-looking beast washes up on the beach in Philippines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X