കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര കൊറിയയുടെ കൈയ്യില്‍ 5,000 ടണ്‍ കെമിക്കല്‍ ആയുധം; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

  • By Anwar Sadath
Google Oneindia Malayalam News

സോള്‍: ലോകത്തെ നാശത്തേക്ക് നയിക്കാന്‍ പ്രാപ്തിയുള്ള 5,000 ടണ്‍ കെമിക്കല്‍ ആയുധം ഉത്തര കൊറിയയുടെ പക്കലുണ്ടെന്ന് വെളിപ്പെടുത്തല്‍. ദക്ഷിണ കൊറിയയുടെ വിദഗ്ധരാണ് ഇക്കാര്യം പുറത്തറിയിച്ചത്. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരന്‍ കിം ജോങ് നാമിനെ കൊലപ്പെടുത്തിയത് കെമിക്കല്‍ ആയുധം ഉപയോഗിച്ചാണെന്ന് മലേഷ്യന്‍ പോലീസ് കണ്ടെത്തിയിരുന്നു.

വിഎക്‌സ് എന്ന നാഡി ഏജന്റ് ഉപയോഗിച്ചായിരുന്നു കൊലപാതകം. ഇവ തൊക്കിലൂടെ അകത്തു കയറുന്നതോടെ മിനിറ്റുകള്‍ക്കുള്ളില്‍ തളര്‍ന്നുവീഴുകയും മരണം സംഭവിക്കുകയും ചെയ്യും. മലേഷ്യന്‍ വിമാനത്താവളത്തില്‍വെച്ച് രണ്ട് യുവതികളാണ് കിം ജോങ് നാമിന്റെ മുഖത്തേക്ക് വിഷദ്രാവകം പ്രയോഗിച്ചത്. ഇതിനുശേഷം സാധാരണ നിലയില്‍ നടന്നു നീങ്ങിയ ഇയാള്‍ പിന്നീട് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

isis34

ഏതാണ്ട് 2,500 മുതല്‍ 5,000 വരെ ടണ്‍ കെമിക്കല്‍ ആയുധങ്ങള്‍ ഉത്തരകൊറിയയുടെ പക്കലുണ്ടെന്ന് സൗത്ത് കൊറിയയുടെ പ്രതിരോധ മന്ത്രാലയം പറയുന്നു. രാജ്യത്ത് എട്ടു സ്ഥലത്ത് കെമിക്കല്‍ ആയുധങ്ങള്‍ നിര്‍മിക്കാനുള്ള സംവിധാനം ഉത്തര കൊറിയയ്ക്കുണ്ട്. ഏതാണ്ട് 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയ വിഎക്‌സ് ഏജന്റ് കെമിക്കല്‍ ചെറിയൊരു ലാബില്‍ തന്നെ തയ്യാറാക്കാവുന്നതാണ്.

ഉത്തര കൊറിയയുടെ പക്കലുള്ള ആയുധങ്ങള്‍ പ്രയോഗിക്കുന്നപക്ഷം വലിയതോതിലുള്ള ആള്‍നാശവും മാരക രോഗങ്ങളും സംഭവിച്ചേക്കാം. തനിക്കെതിരെ ശബ്ദിക്കുന്ന പലരെയും ഇല്ലാതാക്കാന്‍ കിം ജോങ് ഉന്‍ കെമിക്കല്‍ ആയുധങ്ങള്‍ ഉപയോഗിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതേ ആയുധം ഉപയോഗിച്ച് സഹോദരനെ ഇല്ലാതാക്കിയത് ഉന്നിന്റെ രഹസ്യപ്പോലീസാണെന്നാണ് സൂചന.

English summary
N Korea has up to 5,000 tonnes of chemical weapons including nerve agent VX
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X