കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാസ കണ്ടെത്തിയ ഗ്രഹങ്ങളില്‍ ജീവന്‍..!! അന്യഗ്രഹ ജീവികളെ തേടുന്നത് ആത്മഹത്യാപരം!!

  • By അനാമിക
Google Oneindia Malayalam News

ഭൂമിക്കപ്പുറം പ്രപഞ്ചത്തില്‍ ജീവന്റെ സാധ്യതകള്‍ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഭൂമിയെപ്പോലുള്ള 7 ഗ്രഹങ്ങളടങ്ങുന്ന സൌരയൂഥത്തിന് സമാനമായ ഒന്ന് നാസ കണ്ടെത്തിയെന്നത് അതുകൊണ്ടു തന്നെ സുപ്രധാനവുമാണ്.

നാസ കണ്ടെത്തിയ ഏഴ് ഗ്രഹങ്ങളില്‍ മൂന്നിലെങ്കിലും ജീവന്റെ സാധ്യതകള്‍ ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ജീവന്‍ നിലനില്‍ക്കുന്നതിന് അനുകൂലമായ താപനിലയും ജലസാന്നിദ്ധ്യവും ഈ ഗ്രഹങ്ങളില്‍ കണ്ടെത്തിയെന്നാണ് നാസ അവകാശപ്പെടുന്നത്.

മനുഷ്യന് അപകടകരം

ഭൂമിയിലെ ജീവന്റെ സാധ്യതകള്‍ അവസാനിക്കുന്ന കാലത്തേക്ക് മറ്റൊരു വാസയോഗ്യമായ ഗ്രഹമാണ് മനുഷ്യന്‍ അന്വേഷിക്കുന്നത്. അന്യഗ്രഹങ്ങളിലെ ജീവന്റെ സാധ്യത തേടല്‍ മനുഷ്യന് എത്രത്തോളം അപകടകരമാണ് എന്നത് വിഖ്യാത പ്രപഞ്ച ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംങ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ശ്രമം ആത്മഹത്യാപരം

അന്യഗ്രഹ ജീവികളെ കണ്ടെത്താനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ ആത്മഹത്യാപരമാണ് എന്നാണ് സ്റ്റീഫന്‍ ഹോക്കിംങ് എക്കാലത്തും അഭിപ്രായപ്പെട്ടിട്ടുള്ളത്. ഭൂമിയെക്കുറിച്ച് അന്യഗ്രഹ ജീവികള്‍ക്ക് നമ്മള്‍ തന്നെ വിവരം നല്‍കുന്നത് അപകടകരമാണ്.

ഭൂമി കീഴടക്കിയേക്കാം

ഭൂമിയെക്കുറിച്ചറിഞ്ഞാല്‍ ഒരുപക്ഷേ ഭൂമിയെ കീഴടക്കാന്‍ അന്യഗ്രഹ ജീവികള്‍ മുതിരാനുള്ള സാധ്യതയാണ് ഹോക്കിംങ് പങ്കുവെയ്ക്കുന്നത്. ഇത് മനുഷ്യ വംശത്തിന്റെ പൂര്‍ണ നാശത്തിലേക്ക് വരെ വഴിവെച്ചേക്കാവുന്നതാണ്.

മനുഷ്യനേക്കാൾ പുരോഗതി

എന്നാല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ ജില്‍ ടാര്‍ട്ടര്‍ മറ്റൊരു വാദമാണ് മുന്നോട്ട് വെയ്ക്കുന്നത്. ഭൂമിയെക്കാളും പ്രായമേറിയ ഗ്രഹങ്ങില്‍ ജീവന് സാധ്യതയുണ്ടെങ്കില്‍ അവിടെയുള്ള ജീവികള്‍ പലമേഖലകളിലും മനുഷ്യനേക്കാള്‍ പുരോഗതി നേടിയവ ആയിരിക്കും.

മനുഷ്യനെതിരെ തിരിയില്ല

അതുകൊണ്ടു തന്നെ സാംസ്‌കാരികമായി ഉന്നത നിലവാരവും പുലര്‍ത്താനാണ് സാധ്യത. അതിനാല്‍ അവ മനുഷ്യനെ അടിമയാക്കാനോ കൊന്നൊടുക്കാനോ ശ്രമിക്കില്ലെന്നാണ് ജില്‍ വാദിക്കുന്നത്. എന്നാല്‍ ലൂസിയാനെ വാല്‍കോവിസ് അടക്കമുള്ള ശാസ്ത്രജ്ഞര്‍ ഹോക്കിംങിനെ പിന്തുണയ്ക്കുന്നു.

സൂര്യസമാനമായ നക്ഷത്രം

സൗരയൂഥത്തിന് സമാനമായി ഒരു നക്ഷത്രത്തെ വലംവെയ്ക്കുന്ന ഗ്രഹങ്ങളെയാണ് നാസ കണ്ടെത്തിയിരിക്കുന്നത്. ട്രാപിസ്റ്റ് വണ്‍ എ്ന്നാണീ നക്ഷത്രത്തിന് പേരിട്ടിരിക്കുന്നത്. സൂര്യനേക്കാള്‍ ഇതിന് വലുപ്പവും ചൂടും കുറവാണ്.

സൂര്യനേക്കാൾ ആയുസ്സ്

സൂര്യന് സമാനമായ ട്രാപിസ്റ്റിന് 500 മില്യണ്‍ വര്‍ഷങ്ങളുടെ ആയുസ്സുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് സൂര്യന്‍ ഇല്ലാതായാലും ഈ നക്ഷത്രം കോടാനുകോടി വര്‍ഷങ്ങളോളം നിലനില്‍ക്കും.

English summary
Nasa have discovered seven Earth like planets and three of them could hold life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X