കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യ വിസര്‍ജ്യവും ഇനി ഭക്ഷണമാകും... ധൈര്യമായി കഴിയ്ക്കാം?

Google Oneindia Malayalam News

വാഷിങ്ടണ്‍: മൂത്രം കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ചിലര്‍ പ്രചരിപ്പിയ്ക്കുന്നുണ്ട്. അതിന് ചില ശാസ്ത്രീയ വശങ്ങളും ഒക്കെ പറയുന്നുണ്ട്. എന്നാല്‍ മനുഷ്യ മലത്തെക്കുറിച്ച് ഇതുവരെ അങ്ങനെ ഒന്ന് ഇതുവരെ ആരും കേട്ടുകാണില്ല.

എന്നാല്‍ മനുഷ്യ വിസര്‍ജ്യവും സമീപ ഭാവിയില്‍ ഭക്ഷണമാകും എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. കാരണം ഈ പരീക്ഷണത്തിന് രംഗത്തിറങ്ങുന്നത് ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ഏജന്‍സിയായ നാസയാണ്.

Nasa

കഴിയ്ക്കാന്‍ ഭക്ഷണമൊന്നും ഇല്ലാതെ നരകിയ്ക്കുന്ന പട്ടിണി പാവങ്ങള്‍ക്ക് വേണ്ടിയാണ് ഇതെന്ന് കരുതരുത്. ബഹിരാകാശ യാത്രികര്‍ക്ക് വേണ്ടി മാത്രമാണ് ഇപ്പോള്‍ ഇങ്ങനെ ഒരു പദ്ധതി. കാരണം അധികം വൈകാതെ തന്നെ ബഹിരാകാശ യാത്രികരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടാകും.

ബഹിരാകാശത്തേയ്ക്ക് പോകുമ്പോള്‍ ചിക്കന്‍ ഫ്രൈയും ബീഫ് ഉലര്‍ത്തിയതും ഒന്നും കെട്ടുകണക്കിന് കൊണ്ടുപോകാന്‍ പറ്റില്ലല്ലോ.... ഇപ്പോള്‍ അത്യാവശ്യം ചെറിയ കൃഷിയൊക്കെ തുടങ്ങിയിട്ടുണ്ടെങ്കിലും അതൊന്നും അത്ര പ്രായോഗികമാകില്ല. അപ്പോള്‍ പിന്നെ അകത്തേയ്ക്ക് പോകുന്നതും പുറത്തേയ്ക്ക് വരുന്നതും ഒക്കെ പരിഗണിയ്ക്കപ്പെടണം.

രണ്ട് ലക്ഷം ഡോളറാണ് പ്രതിവര്‍ഷം ഈ പഠനത്തിനായി നല്‍കുക- ഏതാണ്ട് 1.4 കോടി രൂപ. സൗത്ത് കരോലിനയിലെ ക്ലെംസണ്‍ സര്‍വ്വകലാശാലയിലെ ബയോടെക്‌നോളജി വിഭാഗത്തിനാണ് ഗവേഷണത്തിന്റെ നേതൃത്വം. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.

English summary
The US space agency has funded researchers to find out how to recycle human excreta into food that can help astronauts sustain on deeper space missions, including Mars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X