കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹസ്യം ചോര്‍ത്തി; ഉയര്‍ന്ന ഉദ്യോഗസ്ഥനെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പുറത്താക്കി

  • By Anwar Sadath
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഉന്നതയോഗത്തിന്റെ രഹസ്യം ചോര്‍ന്നതുമായി ബന്ധപ്പെട്ട് അടുത്ത അനുയായിയും ഉയര്‍ന്ന ഉദ്യോഗസ്ഥനവുമായ താരിഖ് ഫത്തേമിയെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പുറത്താക്കി. ഉന്നതതല സുരക്ഷാ യോഗത്തിന്റെ രഹസ്യങ്ങള്‍ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിശ്വസ്തനെന്ന് കരുതപ്പെട്ടിരുന്ന ഫത്തേമിക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയാണുണ്ടായിരുന്നത്. പനാമ കേസുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സര്‍ക്കാരിന് തിരിച്ചടിയാകുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ദേശീയ സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തിന്റെ വിവരങ്ങള്‍ ഡോണ്‍ പത്രത്തിലൂടെയാണ് പുറത്തായത്.

nawazsharif

ഇതേതുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണ കമ്മറ്റിയെ നിയോഗിച്ചിരുന്നു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് ഇപ്പോഴത്തെ നടപടി. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിവരം ചോര്‍ന്നത് കടുത്ത കുറ്റമായാണ് സമിതി വിലയിരുത്തത്. സര്‍ക്കാരും ആര്‍മിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സ്‌റ്റോറി പത്രത്തില്‍ വന്നത് ആര്‍മിക്ക് അപ്രീതിയുണ്ടായക്കിയിരുന്നു. ഇതേതുടര്‍ന്ന് കടുത്ത നടപടിവേണമെന്ന് സൈന്യം ആവശ്യപ്പെടുകയും ചെയ്തു.
English summary
Pak PM Nawaz Sharif sacks trusted aide Fatemi for leaking details of high-level security meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X