കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24കാരിയായ ടിവി ന്യൂസ് റീഡര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു, അതും പിറന്നാളിന്റെ തലേന്ന്...!

  • By Desk
Google Oneindia Malayalam News

പ്രസന്നമായ ഒരു ചിരിയോടെ മാത്രം എപ്പോഴും കാണപ്പെടാറുള്ള കഠിനാധ്വാനി - ന്യൂസ് ഡയറക്ടറായ ബ്രണ്ടന്‍ ലോങ് ടെയ്‌ലര്‍ ടെറലിനെ ഓര്‍ക്കുന്നത് ഇങ്ങനെയാണ്. ലോങിന് മാത്രമല്ല കൂടെ ജോലി ചെയ്യുന്നവര്‍ക്കും ടെറലിനെ അടുത്തറിയുന്നവര്‍ക്കും ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, ടെറല്‍ തങ്ങളോടൊപ്പം ഇല്ലെന്ന്. 160 അടി ഉയരത്തില്‍ നിന്നും വെള്ളച്ചാട്ടത്തില്‍ നിന്ന് വീണ് മരിക്കുമ്പോള്‍ വെറും 24 വയസ്സേ ടെറലിന് ഉണ്ടായിരുന്നുള്ളൂ.

<strong>എന്ത്യേ.. 2 ലക്ഷം പേരുടെ സീക്രട്ട് ഗ്രൂപ്പ് എന്ത്യേ... സ്വന്തം ഗ്രൂപ്പ് പൂട്ടിയാലും ഐസിയു ട്രോളും..</strong>എന്ത്യേ.. 2 ലക്ഷം പേരുടെ സീക്രട്ട് ഗ്രൂപ്പ് എന്ത്യേ... സ്വന്തം ഗ്രൂപ്പ് പൂട്ടിയാലും ഐസിയു ട്രോളും..

വ്യാഴാഴ്ച യു എസിലെ നോര്‍ത്ത് കരോളിനയിലെ വെള്ളച്ചാട്ടത്തിലാണ് ദുരന്തം ഉണ്ടായത്. വെള്ളിയാഴ്ചയായിരുന്നു ടെറലിന്റെ പിറന്നാള്‍. ട്രാന്‍സില്‍ വാനിയയിലെ റെയിന്‍ബോ വെള്ളച്ചാട്ടത്തില്‍ വീണാണ് ടെറല്‍ മരിച്ചതെന്ന് നേരത്തെ ഒരുപാട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 132 അടി ഉയരത്തില്‍ നിന്നാണ് ടെറല്‍ വീണതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നോര്‍ത്ത് കരോളിന വെള്ളച്ചാട്ടത്തിലായിരുന്നു അപകടമെന്നാണ് ഔദ്യോഗിക വിശദീകരണം.

terrell

ജോര്‍ജിയയിലെ ഡബ്ല്യു എം ജി ടിയില്‍ ന്യൂസ് റീഡറായിരുന്നു ടെയ്‌ലര്‍ ടെറല്‍. 2013 ആഗസ്തില്‍ ടി വി റിപ്പോര്‍ട്ടറായിട്ടായിരുന്നു ടെറല്‍ മാധ്യമ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് വാര്‍ത്താ അവതാരകയായി സ്ഥാനക്കയറ്റം കിട്ടി. കഠിനാധ്വാനിയായിരുന്നു ടെറല്‍ എന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. ടെറലിന് പിറന്നാള്‍ ദിനത്തിന് തൊട്ടുമുന്‍പ് ഉണ്ടായ ഈ അപകടം സഹപ്രവര്‍ത്തകരെയും ബന്ധുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.

<strong>സിപിഎമ്മിനെ ക്വട്ടേഷന്‍ സംഘമായി പ്രഖ്യാപിച്ചുകൂടേ.. സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍!</strong>സിപിഎമ്മിനെ ക്വട്ടേഷന്‍ സംഘമായി പ്രഖ്യാപിച്ചുകൂടേ.. സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍!

English summary
News anchor falls to death from North Carolina waterfall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X