കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ ആശുപത്രികള്‍ക്ക് നേരെ സൈബര്‍ ആക്രമണം, പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുന്നു

ബ്രിട്ടനില്‍ ആശുപത്രികള്‍ക്ക് നേരെ സൈബര്‍ ആക്രമണം. ഇംഗ്ലണ്ടിലെ നാഷ്ണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ പ്രവര്‍ത്തനങ്ങളാണ് സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് താറുമാറയത്.

  • By Akhila
Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടനില്‍ ആശുപത്രികള്‍ക്ക് നേരെ സൈബര്‍ ആക്രമണം. ഇംഗ്ലണ്ടിലെ നാഷ്ണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ പ്രവര്‍ത്തനങ്ങളാണ് സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് താറുമാറയത്. എന്നാല്‍ എന്‍എച്ച്എസിനെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടായിരുന്നില്ല ആക്രമണം.

ലണ്ടന്‍, ബ്ലാക്‌സ്റ്റോണ്‍, നോട്ടിംഗ്ഹാം, ഹെര്‍ട്ട്‌ഷോര്‍ട്ട് ഷെയര്‍ എന്നിവിടങ്ങളിലെ ആശുപത്രികളെയും ട്രസ്റ്റുകളെയും സാങ്കേതിക തകരാര്‍ ബാധിച്ചു. കംബ്യൂട്ടര്‍ നെറ്റ് വര്‍ക്കുകള്‍, ഫോണ്‍ അടക്കമുള്ള എല്ലാ ആശയവിനിമയ സങ്കേതങ്ങളും തകരാറിലായതായാണ് റിപ്പോര്‍ട്ട്.

 cyber-attack

അത്യാവശ്യമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മാറ്റി വയ്ക്കാനും അത്യാഹിത വിഭാഗത്തിന്റെ സേവനം പരമാവധി കുറക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. തകരാറ് പരിഹരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ അധികൃതര്‍.

English summary
NHS cyber-attack: GPs and hospitals hit by ransomware.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X