കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പര്‍ മോഡല്‍ മുലയൂട്ടുന്ന ചിത്രം പിന്‍വലിച്ചു; മാഗസിനെതിരെ വിമര്‍ശനം

  • By Anwar Sadath
Google Oneindia Malayalam News

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മാഗസിന്‍ എല്ലി തങ്ങളുടെ പുതിയ പതിപ്പിനായി തയ്യാറാക്കിയ മുലയൂട്ടുന്ന ചിത്രം പിന്‍വലിച്ചതിനെതിരെ വിമര്‍ശനം. സൂപ്പര്‍ മോഡല്‍ നിക്കോള്‍ ട്രുണ്‍ഫിയോ ആണ് തന്റെ ഇളയ മകന് മുലയൂട്ടുന്ന ചിത്രവുമായി മാഗസിന്റെ കവറായത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ കവര്‍ ചിത്രം പുറത്തുവിട്ട മാഗസിന്‍ അധികൃതര്‍ വില്‍പനയ്ക്കുവെച്ച മാഗസിനില്‍ നിന്നും അത് പിന്‍വലിച്ചു.

model-2

പൂര്‍ണമായും വസ്ത്രം ധരിച്ച് കുട്ടിയെ കൈയ്യില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് വില്‍പനയ്ക്കുവെച്ച മാഗസിനില്‍ കൊടുത്തിരിക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ സീരീസില്‍ മാത്രമാണ് മുലയൂട്ടുന്ന കവര്‍ ചിത്രം കൊടുത്തതെന്ന് മാഗസിന്‍ വ്യക്തമാക്കി. എന്നാല്‍ എല്ലാ കവറുകള്‍ക്കും ചിത്രം കൊടുക്കാതിരുന്നതിനെതിരെ മാഗസിന്‍ വായനക്കാര്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്.
model-1

ഇത്തരം ഒരു ചിത്രം സ്ത്രീയുടെ അന്തസ്സുയര്‍ത്തുന്നതാണെന്നും മാഗസിന്‍ അത് മറ്റൊരു കണ്ണിലൂടെ കാണുന്നതിനാലാണ് ചിത്രം പിന്‍വലിച്ചതെന്നും ചിലര്‍ പ്രതികരിച്ചു. പുസ്തക സ്റ്റാളുകളില്‍ എല്ലിയുടെ മാഗസിന്‍ കവറില്‍ മുലയൂട്ടുന്ന ഒരു സ്ത്രീയെ കണ്ടാല്‍ എന്താണ് സംഭവിക്കുകയെന്ന് മറ്റൊരാള്‍ മാഗസിന്റെ ഫേസ്ബുക്ക് പേജില്‍ ചോദിക്കുന്നു.
model

മാഗസിന്‍ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നാണ് പൊതുവെ അഭിപ്രായം ഉയര്‍ന്നത്. അതേസമയം, എഡിറ്റോറിയല്‍ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് കവര്‍ ചിത്രം സബ്‌സ്‌ക്രിപ്ഷന്‍ വേര്‍ഷനില്‍ മാത്രം കൊടുക്കാനുള്ളതെന്ന് മാഗസിന്‍ അധികൃതര്‍ വിശദീകരിച്ചു. നേരത്തെ ആഞ്ചലീന ജൂലി ഉള്‍പ്പെടെയുള്ളവര്‍ മുലയൂട്ടുന്ന ചിത്രവുമായി മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.


English summary
Nicole Trunfio's breastfeeding; Elle refuses to sell cover in shops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X