കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസാന്‍ മാസത്തില്‍ കൂട്ടക്കൊല നടത്തിയാല്‍ സ്വര്‍ഗം ഉറപ്പോ? ബോക്കോ ഹരാം കൂട്ടക്കൊല നടത്തുന്നു

Google Oneindia Malayalam News

അബുജ: റംസാന്‍ മാസമായതോടെ ഐസിസ് തീവ്രവാദികളുടെ ക്രൂരകൃത്യങ്ങള്‍ ഇരട്ടിയായത് പല റിപ്പോര്‍ട്ടുകളിലൂടെയും കണ്ടതാണ്. നൈജിരിയയില്‍ ബോക്കോ ഹരാമും റംസാനില്‍ നടത്തുന്നത് കൂട്ടക്കുരുതി തന്നെയാണ്. സൈനിക നടപടിയില്‍ തിരിച്ചടി നേരിട്ട ബോക്കോ ഹരാം റംസാനായതോടെ പൂര്‍വ്വാധികം ശക്തിപ്രപിച്ചിരിയ്ക്കുകയാണ്.

150 ഓളം പേരെയാണ് ബോക്കോ ഹരാം കൂട്ടക്കൊല ചെയ്തത്. റംസാനില്‍ തടവുകാരേയും അവിശ്വാസികളേയും കൊല്ലുന്നത് സ്വര്‍ഗം ലഭിയ്ക്കാന്‍ ഇടയാക്കുമെന്നാണ് തീവ്രവാദികളുടെ വിശ്വാസം. മാത്രമല്ല ഇത്തരം കൊലപാതകങ്ങളെ പുണ്യപ്രവര്‍ത്തിയായാണ് ഇക്കൂട്ടര്‍ കാണുന്നതും.

Boko Haram

വടക്കു കിഴക്കന്‍ ബോര്‍ണോ സ്‌റ്റേറ്റില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിലാണ് 150 ഓളം പേര്‍ കൊല്ലപ്പെട്ടത്. കുകാവ ഗ്രാമത്തിന് സമീപം ലേക്ക് ചൗദില്‍ ബുധനാഴ്ച നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 97പേരെയാണ് ബോക്കോ ഹരാം കൊന്നത്.

മോങ്കുപട്ടണത്തിലെ രണ്ട് ഗ്രാമങ്ങളില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ പുരുഷന്‍മാര്‍ക്ക് നേരെയും ബോക്കോ ഹരാം ആക്രമണം നടത്തി. 48 പേരാണ് കൊല്ലപ്പെട്ടത്. ബോക്കോ ഹരാമില്‍ നിന്ന് സൈന്യം അടുത്തിടെ മോചിപ്പിച്ച പട്ടണമാണ് മോങ്കു.

2009ല്‍ നൈജീരിയയില്‍ ശക്തിയാര്‍ജ്ജിച്ചത് മുതല്‍ ഏകദേശം 17000 പൗരന്‍മാരെയാണ് ബോക്കോ ഹരാം കൊന്നത്. ഇസ്ലാമിക് നിയമങ്ങള്‍ അനുസരിച്ചുള്ള ഭരണം വേണമെന്ന് ആവശ്യപ്പെട്ടാണ് ബോക്കോ ഹരാമിന്റെ കൂട്ടക്കൊല. റംസാന്‍ മാസമായതോടെ ഐസിസും ബോക്കോ ഹരാമും ഉള്‍പ്പടെ തീവ്രവാദം സംഘടനകള്‍ കൊടുക്രൂരതകളിലേയ്ക്ക് നീങ്ങുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

English summary
Nearly 150 people are reported to have been killed by suspected Boko Haram Islamist militants in attacks in Nigeria's north-eastern Borno state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X