കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് മനോരോഗി: യുഎസ് പ്രസിഡന്‍റിനെതിരെ ആഞ്ഞടിച്ച് ഉത്തരകൊറിയ, സംഘര്‍ഷം ശക്തം!!

റോഡോംഗ് സിൻമുനാണ് എ‍ഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ട്രംപിനെ മനോരോഗിയെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്

Google Oneindia Malayalam News

സീയോൾ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ മനോരോഗിയെന്ന് വിളിച്ച് ഉത്തരകൊറിയ. ഉത്തകൊറിയ തടവിലാക്കിയ യുഎസ് പൗരന്‍ മോചിപ്പിച്ച് ദിവസങ്ങൾക്കകം കൊല്ലപ്പെട്ട സംഭവത്തിൽ ഇരു രാഷ്ട്രങ്ങളും തമ്മിൽ അസ്വാരസ്യങ്ങള്‍ നിലനിൽക്കേയാണ് ഉത്തരകൊറിയയുടെ നീക്കം. കഴിഞ്ഞ ആഴ്ച ഉത്തരകൊറിയയിൽ നിന്ന് മോചിപ്പിച്ച ഓട്ടോ വാർമ്പിയറാണ് ദിവസങ്ങള്‍ക്കകം കൊല്ലപ്പെട്ടത്. 22കാരനായ ഓട്ടോ 17 മാസത്തോളമായി കോമയിലായിരുന്നുവെന്നാണ് രക്ഷിതാക്കൾ നൽകുന്ന വിവരം.

പ്യോഗ്യാംഗിലെ ഔദ്യോഗിക ദിനപത്രം റോഡോംഗ് സിൻമുനാണ് എ‍ഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ട്രംപിനെ മനോരോഗിയെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. ആഭ്യന്തര- രാഷ്ട്രീയ പ്രതിസന്ധികളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ട്രംപ് ഉത്തരകൊറിയയ്ക്കെതിരെ രംഗത്തെത്തുന്നതെന്നും മാധ്യമം ചൂണ്ടിക്കാണിക്കുന്നു.

മുഹമ്മദ് നിസാം സമർപ്പിച്ച ഹർജി കോടതി തള്ളി; ഹർജി കേൾക്കാതെ ഒഴിവാക്കുകയായിരുന്നു!!!മുഹമ്മദ് നിസാം സമർപ്പിച്ച ഹർജി കോടതി തള്ളി; ഹർജി കേൾക്കാതെ ഒഴിവാക്കുകയായിരുന്നു!!!

 donaldtrump-13-1465794729-22-1498127249.jpg -Properties

ഗ്രാന്‍ഡ് മസ്ജിദ് ഐസിസ് തകര്‍ത്ത് തരിപ്പണമാക്കി... ബാഗ്ദാദിയെ വാഴിച്ച പള്ളിപോലും വിട്ടില്ലഗ്രാന്‍ഡ് മസ്ജിദ് ഐസിസ് തകര്‍ത്ത് തരിപ്പണമാക്കി... ബാഗ്ദാദിയെ വാഴിച്ച പള്ളിപോലും വിട്ടില്ല

അമേരിക്ക ഉൾപ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ എതിർപ്പ് മറികടന്ന് ഉത്തരകൊറിയ കഴിഞ്ഞ വർഷം നടത്തിയ ആണവ പരീക്ഷണങ്ങൾ കൊറിയൻ പെനിൻസുലയില്‍ സമ്മർദ്ദത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് കൊറിയാ വിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ഉത്തരകൊറിയ തടവിലാക്കിയ അമേരിക്കന്‍ വിദ്യാർത്ഥി ഓട്ടോ വാർമ്പിയറിന്‍റെ മരണം. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥയ്ക്ക് ഊർജ്ജമേകുന്നതായിരുന്നു.

22കാരനായ യുവാവിനെ 2016 ജനുവരിയിലാണ് സര്‍ക്കാരിനെതിരെയുള്ള വിദ്വേഷ പ്രവർത്തനങ്ങളെത്തുടർന്ന് കൊറിയന്‍ സര്‍ക്കാർ പിടികൂടി തടവിലാക്കിയത്. ഉ
ത്തരകൊറിയയില്‍ നിന്ന് അമേരിക്കയിലെത്തിച്ച വാര്‍മ്പിയറിനെ സിൻസിനാറ്റി സർവ്വകലാശാലയിലെ മെഡിക്കൽ സെൻററില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ ഹോണേഴ്സിലെ വിദ്യാർത്ഥിയായിരുന്നു ഓട്ടോ. 5 വര്‍ഷത്തെ കഠിന ജോലിയാണ് യുവാവിന് വിധിച്ചത്, എന്നാല്‍ കൊറിയ തടവിലാക്കിയ യുവാവിനെക്കുറിച്ച് കഴിഞ്ഞ 15 മാസത്തോളമായി ബന്ധുക്കൾക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല. 2016ൽ വിചാരണയ്ക്കിടെ ഉറക്കഗുളിക കഴിച്ചതിനെ തുടർന്നാണ് കോമയിലാതയെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

English summary
North Korea on Thursday called US President Donald Trump a "psychopath" as tensions soar following the death of American student Otto Warmbier, who was evacuated in a coma from North Korean detention last week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X