ആണവ പരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ; അമേരിക്കയോട് പോയി പണി നോക്കാന്‍! യുദ്ധമെന്ന് ചൈന

എപ്പോള്‍ വേണമെങ്കിലും ആണവ പരീക്ഷണം നടത്തുമെന്നാണ് ഉത്തര കൊറിയന്‍ ഭരണകൂടം വ്യക്തമാക്കുന്നത്.

  • Updated:
  • By:
Subscribe to Oneindia Malayalam

പ്യോങ്യാങ്/ബീജിങ്: കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് ചൈന. പുതിയ സാഹചര്യങ്ങള്‍ യുദ്ധത്തിന് കാരണമാവുമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ഭീഷണിയും അത് വകവെയ്ക്കാതെയുള്ള ഉത്തര കൊറിയയുടെ പോക്കും സൂചിപ്പിച്ചാണ് ചൈനയുടെ മുന്നറിയിപ്പ്.

എപ്പോള്‍ വേണമെങ്കിലും ആണവ പരീക്ഷണം നടത്തുമെന്നാണ് ഉത്തര കൊറിയന്‍ ഭരണകൂടം വ്യക്തമാക്കുന്നത്. എന്നാല്‍ പരീക്ഷണം നടത്തിയാല്‍ ഉത്തര കൊറിയയെ ആക്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. അമേരിക്കന്‍ നാവിക സേന കൊറിയക്കടുത്ത് തമ്പടിച്ചിട്ടുണ്ട്.

അതിര്‍ത്തിയില്‍ പാലായനം

യുദ്ധ സാധ്യത മുന്‍കൂട്ടി കണ്ട് അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞുപോവാന്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതു പ്രകാരം ആയിരക്കണക്കിന് ആളുകളാണ് അതിര്‍ത്തിയില്‍ നിന്നു പാലായനം ചെയ്യുന്നത്.

യുഎസ് പടക്കപ്പല്‍ മേഖലയില്‍

സിറിയയില്‍ മിസൈല്‍ ആക്രമണം നടത്തിയ ഉടനെയാണ് അമേരിക്കന്‍ സൈന്യം ഉത്തര കൊറിയയെ ലക്ഷ്യമിട്ട് പടക്കപ്പലുമായി പുറപ്പെട്ടത്. ഉത്തര കൊറിയയെ ആക്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചിരുന്നു.

വഴങ്ങില്ലെന്ന് ഉത്തര കൊറിയ

എന്നാല്‍ അമേരിക്കയുടെ ഭീഷണിക്ക് മുമ്പില്‍ വഴങ്ങില്ലെന്നാണ് ഉത്തര കൊറിയയുടെ നിലപാട്. ഉത്തര കൊറിയ ഒരു ഭാഗത്തും അമേരിക്കയും ദക്ഷിണ കൊറിയയും മറു ഭാഗത്തും തമ്പടിക്കുന്ന കാഴ്ചയാണിപ്പോള്‍.

ചേരി തിരിഞ്ഞ് തയ്യാറാവുന്നു

ഉത്തര കൊറിയയെ ചൈന സഹായിക്കുമെന്നാണ് അമേരിക്കക്കുള്ള ആശങ്ക. ദക്ഷിണകൊറിയക്കും അമേരിക്കക്കുമൊപ്പം ചേരുമെന്ന് ജാപ്പനീസ് സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിലവില്‍ മേഖലയില്‍ യുദ്ധസാധ്യതയുണ്ടെന്ന് ചൈന പറയുന്നത്.

ചൈന ഇടപെടണമെന്ന് അമേരിക്ക

ഉത്തര കൊറിയയെ ആണവ പരീക്ഷണത്തില്‍ നിന്നു പിന്തിരിപ്പിക്കണമെന്ന് ചൈനയോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ അമേരിക്കക്ക് മുമ്പില്‍ മുട്ടുമടക്കില്ലെന്ന് കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയന്‍ പറയുന്നു.

ചൈന പറയുന്നത്

മേഖലയില്‍ യുദ്ധമുണ്ടായാല്‍ ചരിത്രത്തില്‍ അതിന്റെ പാപ ഭാരം അതിന് ശ്രമിച്ചവര്‍ തന്നെ ചുമക്കേണ്ടി വരുമെന്ന് ചൈന പറഞ്ഞു. യുദ്ധത്തിന് കനത്ത വിലയാണ് നല്‍കേണ്ടി വരികയെന്നും ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യി ഓര്‍മിപ്പിച്ചു.

അമേരിക്ക സംയമനം പാലിക്കണം

അമേരിക്ക സംയമനം പാലിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് കഴിഞ്ഞ ദിവസവും ട്രംപിനോട് ടെലിഫോണില്‍ ആവശ്യപ്പെട്ടിരുന്നു. ട്രംപും ജിന്‍പിങും വിഷയത്തില്‍ ചില ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

ചൈന അമേരിക്കക്ക് ഉറപ്പു നല്‍കി

ഉത്തര കൊറിയക്കെതിരേ ചില നടപടികള്‍ സ്വീകരിക്കാമെന്ന് ചൈന അമേരിക്കക്ക് ഉറപ്പു നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര കൊറിയയുടെ വ്യാപാരത്തെ സഹായിക്കുന്ന ബാങ്ക് ഇടപാടുകള്‍ കാണിച്ച് ഭീഷണിപ്പെടുത്താനാണ് ചൈനയുടെ നീക്കമത്രെ. എന്നാല്‍ ചൈന ഉത്തര കൊറിയക്കെതിരേ നീങ്ങുമോ എന്ന കാര്യത്തില്‍ ഔദ്യോഗികമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അമേരിക്കക്ക് വേണ്ടി ഭയപ്പെടുത്തുമോ

ചൈനയും ഉത്തര കൊറിയയും നിരവധി വ്യാപാരങ്ങള്‍ സംയുക്തമായി ചെയ്യുന്നുണ്ട്. ഉത്തര കൊറിയയുടെ പ്രധാന വരുമാനമാര്‍ഗവും ഇതുതന്നെയാണ്. ഈ സാഹചര്യത്തില്‍ ചൈന അയല്‍രാജ്യത്തെ അമേരിക്കക്ക് വേണ്ടി ഭയപ്പെടുത്തുമോ എന്ന കാര്യം അവ്യക്തമാണ്.

വിവരങ്ങള്‍ കൈമാറി

ഉത്തര കൊറിയ നടത്തുന്ന ആയുധക്കടത്ത്, നിയമവിരുദ്ധ ചരക്ക് ഗതാഗതം എന്നിവ സംബന്ധിച്ച് തങ്ങള്‍ക്ക് കിട്ടിയ രഹസ്യവിവരങ്ങള്‍ ചൈനയ്ക്ക് കൈമാറിയിട്ടുണ്ടെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. തങ്ങള്‍ക്കെതിരേ ആക്രമണമുണ്ടായാല്‍ ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ താവളവും പ്രസിഡന്റിന്റെ മന്ദിരവും തകര്‍ക്കുമെന്നാണ് ഉത്തര കൊറിയയുടെ ഭീഷണി.

ആയുധങ്ങള്‍ പരസ്യമാക്കി ഉത്തര കൊറിയ

അതേസമയം, ഉത്തര കൊറിയ തങ്ങള്‍ ഇതുവരെ പുറത്തെടുക്കാത്ത ആയുധങ്ങള്‍ ശനിയാഴ്ച പരസ്യമാക്കി. യുദ്ധക്കപ്പലില്‍ നിന്നു തൊടുത്തുവിടാവുന്ന മിസൈലുകളാണ് പ്രദര്‍ശിപ്പിച്ചത്. തലസ്ഥാനത്ത് കൂറ്റന്‍ ആയുധ പ്രദര്‍ശന റാലി നടത്താനും ഉത്തര കൊറിയക്ക് പദ്ധതിയുണ്ട്.

English summary
China warned on Friday that tensions on the Korean Peninsula could spin out of control, as North Korea said it could test a nuclear weapon at any time and a United States naval group neared the peninsula — an American effort to sow doubt in Pyongyang over how President Trump might respond.
Please Wait while comments are loading...