കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപൊക്കെ എന്ത്; കിംഗ് ജോംഗ് ഉന്‍ അതിരുകടക്കുന്നു, ബാലിസ്റ്റിസ് മിസൈല്‍ പരീക്ഷണം വിജയകരം!!

നീക്കം അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ

Google Oneindia Malayalam News

സോള്‍: അമേരിക്കയെ പ്രകോപിപ്പിച്ച് ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം. ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ ബാലിസ്റ്റിസ് മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രസ്താവനയില്‍ ഉത്തരകൊറിയ അറിയിച്ചു. ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതായി അമേരിക്കയും ജപ്പാനും ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാനോട് ചേര്‍ന്നുള്ള സമുദ്രത്തിന്റെ 500 കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് മിസൈല്‍ പതിച്ചതെന്നും പ്രസ്താവനയില്‍ ഉത്തരകൊറിയ വ്യക്തമാക്കുന്നു.

ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്തേയ്ക്കായിരുന്നു മിസൈല്‍ പരീക്ഷണം നടന്നതെന്ന് ഉത്തരരകൊറിയ വ്യക്തമാക്കിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ രാജ്യം തയ്യാറായിട്ടില്ല. എന്നാല്‍ സംഭവത്തില്‍ പ്രതികരിയ്ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നതായി വൈറ്റ്ഹൗസില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ട്.

യുഎന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു!!

യുഎന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു!!

മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമാണ് ബാലിസ്റ്റിസ് മിസൈല്‍ പരീക്ഷിച്ചുകൊണ്ടുള്ള ഉത്തരകൊറിയയുടെ നീക്കമെന്ന് ചൂണ്ടിക്കാണിച്ച ദക്ഷിണ കൊറിയ മിസൈല്‍ പരീക്ഷണത്തെ അപലപിച്ചു.

ചൈനീസ് അതിര്‍ത്തിയ്ക്ക് സമീപത്ത്

ചൈനീസ് അതിര്‍ത്തിയ്ക്ക് സമീപത്ത്

രാവിലെ 7.55ന് ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പശ്ചിമ പ്രവിശ്യയിലെ ബാങ്ക്യോണ്‍ എയര്‍ബേയ്‌സില്‍ നിന്നാണ് മിസൈല്‍ തൊടുത്തിവിട്ടതെന്ന് ഉത്തരകൊറിയ അറിയിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

യുഎസ് മുന്നറിയിപ്പിനെന്ത് വില

യുഎസ് മുന്നറിയിപ്പിനെന്ത് വില

ദക്ഷിണ കൊറിയ സന്ദര്‍ശിയ്ക്കാനെത്തിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് മറികടന്നാണ് അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിനെ തുടര്‍ന്നുള്ള ഉത്തരകൊറിയന്‍ നീക്കം.

 അമേരിക്കയ്‌ക്കെതിരെ കിംഗ് ജോംഗ് ഉന്‍

അമേരിക്കയ്‌ക്കെതിരെ കിംഗ് ജോംഗ് ഉന്‍

നിലവില്‍ അഞ്ച് അണുപരീക്ഷണങ്ങളും നിരവധി മിസൈല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ ഉത്തരകൊറിയ യുഎസ് കേന്ദ്രങ്ങളെ ആക്രമിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അവസാന ഘട്ടത്തില്‍ ആണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്‍ പ്രഖ്യാപിച്ചിരുന്നു. പുതുവര്‍ഷ സന്ദേശത്തിലാണ് അമേരിക്കയ്ക്ക് എതിരെയുള്ള ഉന്നിന്റെ പ്രഖ്യാപനം ഉണ്ടായത്.

English summary
North Korea fired a ballistic missile on Sunday in an apparent provocation to test the response from new US President Donald Trump, the South Korean defence ministry said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X