കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ; മിസൈല്‍ പരീക്ഷിച്ചു, ആദ്യം കൊട്ടാരം ആക്രമിക്കും

ആക്രമണമുണ്ടായാല്‍ ആദ്യം തിരിച്ചടിക്കുക ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ കൊട്ടാരമായ ബ്ലൂ ബില്‍ഡിങ് തകര്‍ത്തുകൊണ്ടായിരിക്കുമെന്ന് ഉത്തര കൊറിയന്‍ സൈനിക ഉദ്യോഗസ്ഥന്‍ ചോ റോങ് ഹി പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

പ്യോങ്യാങ്: അമേരിക്കന്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഉത്തര കൊറിയ. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആക്രമണ ഭീഷണി തള്ളി ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തി. തങ്ങളുടെ സൈനിക ശക്തി വിളിച്ചോതി തലസ്ഥാന നഗരിയില്‍ നടത്തിയ സൈനിക പരേഡിന് തൊട്ടുപിന്നാലെയായിരുന്നു കിഴക്കന്‍ തീരത്തെ മിസൈല്‍ പരീക്ഷണം.

എന്നാല്‍ പരീക്ഷണം പാളിയെന്ന് ദക്ഷിണ കൊറിയയും അമേരിക്കയും അറിയിച്ചു. ബാലസ്റ്റിക് മിസൈല്‍ പറന്നുയര്‍ന്ന ഉടനെ തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് ഇരുരാജ്യങ്ങളുടെയും വാദം. ഉത്തര കൊറിയ ഇതുവരെ അഞ്ച് ആണവ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് അമേരിക്ക പറയുന്നത്.

ആറാം ആണവ പരീക്ഷണം

ആറാം ആണവ പരീക്ഷണം

ഉത്തര കൊറിയയുടെ ആറാം ആണവ പരീക്ഷണം തടയുമെന്ന് അമേരിക്കയും പരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയയും വ്യക്തമാക്കിയതോടെ മേഖല യുദ്ധഭീഷണിയിലാണ്. എപ്പോള്‍ വേണമെങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.

യുദ്ധക്കപ്പല്‍ പസഫിക് തീരത്ത്

യുദ്ധക്കപ്പല്‍ പസഫിക് തീരത്ത്

അമേരിക്കന്‍ യുദ്ധക്കപ്പല്‍ പസഫിക് തീരത്ത് തമ്പടിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയും അമേരിക്കയും ചേര്‍ന്ന് ഉത്തര കൊറിയയെ ആക്രമിക്കുമെന്നാണ് ഭീഷണി. ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞുപോവാന്‍ ഉത്തര കൊറിയ ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ദക്ഷിണ കൊറിയയില്‍

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ദക്ഷിണ കൊറിയയില്‍

യുദ്ധസാധ്യത നിലനില്‍ക്കവെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ദക്ഷിണ കൊറിയയിലെത്തി. ഉത്തര കൊറിയയുടെ ആണവ പരീക്ഷണവും മിസൈല്‍ പരീക്ഷണങ്ങളും എങ്ങനെ തടയാമെന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് സന്ദര്‍ശന ലക്ഷ്യം.

സിന്‍പോയിലാണ് മിസൈല്‍ പരീക്ഷണം

സിന്‍പോയിലാണ് മിസൈല്‍ പരീക്ഷണം

ഉത്തര കൊറിയ കിഴക്കന്‍ തുറമുഖമായ സിന്‍പോയിലാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. മിസൈല്‍ പരീക്ഷണം തകര്‍ന്നുവെന്നാണ് ദക്ഷിണ കൊറിയയും അമേരിക്കയും പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തര കൊറിയയുടെ വിശദീകരണം വന്നിട്ടില്ല.

അന്വേഷിച്ച് വരികയാണെന്ന് ദക്ഷിണ കൊറിയ

അന്വേഷിച്ച് വരികയാണെന്ന് ദക്ഷിണ കൊറിയ

സംഭവത്തെ കുറിച്ച് കൂടുതലായി അന്വേഷിച്ച് വരികയാണെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു. ബാലസ്റ്റിക് മിസൈല്‍ പരീക്ഷണമാണിതെന്നാണ് അമേരിക്ക കരുതുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഉത്തര കൊറിയ ഒന്നും പറഞ്ഞിട്ടില്ല.

ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം

ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം

ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണമാണ് നടത്തിയതെന്ന് കരുതുന്നുവെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ പറഞ്ഞു. അന്വേഷണം നടക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. രാഷ്ട്രപിതാവ് കിം ഇല്‍ സുങിന്റെ 105 ാം വാര്‍ഷികം ശനിയാഴ്ച ഉത്തര കൊറിയ ആഘോഷിച്ചിരുന്നു.

കൂറ്റന്‍ സൈനിക പരേഡ്

കൂറ്റന്‍ സൈനിക പരേഡ്

ആഘോഷത്തിന്റെ ഭാഗമായി പ്യോങ്യാങില്‍ കൂറ്റന്‍ സൈനിക പരേഡ് സംഘടിപ്പിക്കുകയുമുണ്ടായി. ഭൂഖണ്ഡാന്തര മിസൈലുകള്‍, കപ്പലില്‍ നിന്നു തൊടുത്തുവിടാവുന്ന മിസൈലുകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരുന്നു. പുതിയ നേതാവ് കിം ജോങ് ഉന്‍ ആറാമത് ആണവ പരീക്ഷണത്തിന് നിര്‍ദേശം നല്‍കിയെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.

മൈക്ക് പെന്‍സ് 10 ദിവസം

മൈക്ക് പെന്‍സ് 10 ദിവസം

അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് 10 ദിവസം മേഖലയിലുണ്ടാവും. അദ്ദേഹത്തിന്റെ പ്രഥമ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനമാണിത്. ദക്ഷിണ കൊറിയക്കുള്ള പിന്തുണ അരക്കെട്ടുറപ്പിക്കുകയാണ് സന്ദര്‍ശന ലക്ഷ്യം.

കൊട്ടാരം ആക്രമിക്കും, പിന്നെ താവളം

കൊട്ടാരം ആക്രമിക്കും, പിന്നെ താവളം

അമേരിക്കയുടെ ആക്രമണമുണ്ടായാല്‍ ആദ്യം തിരിച്ചടിക്കുക ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ കൊട്ടാരമായ ബ്ലൂ ബില്‍ഡിങ് തകര്‍ത്തുകൊണ്ടായിരിക്കുമെന്ന് ഉത്തര കൊറിയന്‍ സൈനിക ഉദ്യോഗസ്ഥന്‍ ചോ റോങ് ഹി പറഞ്ഞു. രണ്ടാം ആക്രമണം അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയന്‍ സൈന്യത്തിലെ രണ്ടാമനായി വിലയിരുത്തുന്ന വ്യക്തിയാണ് ചോ.

ആണവായുധം പ്രയോഗിക്കും

ആണവായുധം പ്രയോഗിക്കും

സൈനിക ആക്രമണമുണ്ടായാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് ചോ കൂട്ടിച്ചേര്‍ത്തു. ഈ മാസം ആദ്യത്തില്‍ ഉത്തര കൊറിയ മധ്യ ദൂര ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. സിന്‍പോ തുറമുഖത്ത് നിന്നും ജപ്പാന്‍ കടലിലേക്കാണ് മിസൈല്‍ തൊടുത്തുവിട്ടത്. അമേരിക്കന്‍ സൈന്യത്തെ പിന്തുണയ്ക്കുമെന്ന് ജാപ്പനീസ് സൈന്യവും അറിയിച്ചിട്ടുണ്ട്.

English summary
North Korea has failed to launch a missile on its east coast, South Korean and US military officials say, a day after Pyongyang warned the US amid rising tension in the region. The US said a ballistic missile exploded within seconds of the launch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X