കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ സൈനിക താവളങ്ങള്‍ മിസൈലിട്ട് തകര്‍ക്കും!മുന്നൊരുക്കങ്ങള്‍ തകൃതി,കൊറിയ അന്തകനോ!

Google Oneindia Malayalam News

ടോക്യോ: ജപ്പാനിലെ അമേരിക്കന്‍ സൈനിക താവളം മിസൈലിട്ട് തകര്‍ക്കാനുള്ള നീക്കവുമായി ഉത്തരകൊറിയ. ഇതിനുള്ള പരിശീലനം നടക്കുന്നതായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ തന്നെയാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പരിശീലന വിക്ഷേപണത്തിന് ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്‍ നേതൃത്വം നല്‍കിവരികയാണെന്നും കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഉത്തരകൊറിയയുടെ സൈനിക കേന്ദ്രങ്ങളിലൊന്നില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിലധികം ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷണാര്‍ത്ഥം വിക്ഷേപിച്ചുവെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉത്തരകൊറിയ വിക്ഷേപിച്ച മിസൈല്‍ 600 പിന്നിട്ട് ജപ്പാന്റെ സമുദ്രാതിര്‍ത്തിയ്ക്കുള്ളില്‍ കടന്നുവെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജപ്പാനിലുള്ള അമേരിക്കന്‍ സൈനിക കേന്ദ്രം ആക്രമിക്കുന്നതിന്റെ മുന്നോടിയാണ് നീക്കമെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചിട്ടുണ്ട്. മേഖലയുടെ സമാധാനാന്തരീക്ഷത്തിനും ഉത്തരകൊറിയയുടെ നടപടി ഭീഷണിയാവുന്നുണ്ട്.

kim-jong-un

എന്നാല്‍ ഉത്തരകൊറിയയുടെ നീക്കം തലവേദനയായതോടെ അതിര്‍ത്തിയില്‍ ന്റി മിസൈല്‍ ഡിഫന്‍സ് സിസ്റ്റം സ്ഥാപിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തരകൊറിയയുടെ നീക്കം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതായി ഇരു രാജ്യങ്ങളും സ്ഥിരീകരിച്ചിചരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത് യുഎന്‍ ചട്ടങ്ങള്‍ മറികടന്നാണെന്നും ആരോപണമുയര്‍ന്നിരുന്നു.

English summary
North Korea was practicing to strike American military bases in Japan with its latest barrage of missiles, state media in Pyongyang reported Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X