കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് കൂടുതൽ കളിച്ചാൽ ദുഃഖിക്കേണ്ടി വരും!! ഉത്തര കൊറിയ നൽകിയത് യുദ്ധ മുന്നറിയിപ്പോ?

അമേരിക്കക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഇത്തര കൊറിയയുടെ മുന്നറിയിപ്പ്

  • By Ankitha
Google Oneindia Malayalam News

സീയോൾ: അമേരിക്കക്കെതിരെ തുറന്ന പോരിനിറങ്ങി ഉത്തര കൊറിയ. ഉൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായൽ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ അറിയിച്ചിട്ടുണ്ട്.

സൈന്യത്തിന് ആയുധ ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ !!! തിരിച്ചടിച്ച് കോൺഗ്രസ്!!!സൈന്യത്തിന് ആയുധ ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ !!! തിരിച്ചടിച്ച് കോൺഗ്രസ്!!!

kinj jong un

ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്ത ഏജൻസിയായ കെസിഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കിം ജോങ് ഉന്നിനെതിരെ അമേരിക്ക

കിം ജോങ് ഉന്നിനെതിരെ അമേരിക്ക


കിം ജോങ് ഉന്നിനെ ഉത്തര കൊറിയയുടെ അധികാരത്തിൽ നിന്ന് മാറ്റാനുള്ള മാർഗങ്ങൾ അമേരിക്ക സ്വീകരിക്കണമെന്ന് സിഐഎ ഡയറക്ടർ മൈക്ക് പോംപിയോ പറഞ്ഞിരുന്നു. അതിനെതിരെയാണ് ഉത്തര കൊറിയ തിരിച്ചടിച്ചത്.

ആണവായുധം പ്രയോഗിക്കും

ആണവായുധം പ്രയോഗിക്കും

ഉത്തര കൊറിയയുടെ പരമാധികരത്തെ നേരിട്ടോ അല്ലാതേയോ ആരെങ്കിലും ചോദ്യം ചെയ്താൽ അവർക്കെതിരെ ഉത്തരകൊറിയയുടെ ആണവായുധങ്ങളടക്കം സകല ശക്തിയും പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ അറിയിച്ചിട്ടുണ്ട്.

അമേരിക്കക്ക് പരസ്യ മുന്നറിയിപ്പ്

അമേരിക്കക്ക് പരസ്യ മുന്നറിയിപ്പ്

എന്നാൽ അമേരിക്കക്ക് കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പാണ് ഉത്തര കൊറിയ നൽകിയിരിക്കുന്നത്. ഉത്തര കൊറിയയുടെ ഭരണാധികാരിക്കെതിരെ നീങ്ങാനുള്ള ഏതെങ്കിലും തരത്തിലുള്ള ചെറിയ ശ്രമം അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായാൽ യാതെരുവിധ ദയയും കാണിക്കില്ലെന്നും അമേരിക്കയുടെ ഹൃദയ ഭാഗത്ത് തന്നെ ആണവായുധം പ്രയോഗിക്കുമെന്നും അറിയിച്ചിട്ടുണ്ട്

അമേരിക്കയെ ലക്ഷ്യവെച്ച് മിസൈൽ പരീക്ഷണം

അമേരിക്കയെ ലക്ഷ്യവെച്ച് മിസൈൽ പരീക്ഷണം

ഉത്തര കൊറിയയ അമേരിക്കയെ ലക്ഷ്യംവെച്ച് മിസൈൽ പരീക്ഷണം നടത്തിയിരുന്നു. അമേരിക്കയിലെ അലസ്ക്കയിലെത്താൻ ശേഷിയുള്ള ദീർഘ ദൂര ഭൂഖണ്ഡാന്തര മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. ആണവായുധം വഹിക്കാൻ ശേഷിയുള്ള മിസൈലാണിത്

പ്രശ്നങ്ങൾക്ക് കാരണം അമേരിക്കയോ

പ്രശ്നങ്ങൾക്ക് കാരണം അമേരിക്കയോ

ഉത്തര കൊറിയയെ പ്രതിരോധത്തിലാക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ഉത്തര കൊറിയന്‍ ഭരണകൂടത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആണവായുധ ആക്രമണം നടത്തുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പു നൽകിയത്.

ട്രംപിനെ വിമർശിച്ച ഉൻ

ട്രംപിനെ വിമർശിച്ച ഉൻ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖ്യ ശത്രുക്കളിലെരാളാണ് ഉത്തരകൊറിയ. ട്രംപ് സർക്കാർ അധികാരത്തിലേറിയ ശേഷം പ്രത്യക്ഷമായും പരോക്ഷമായും വെല്ലുവിളികൾ ഉയർത്തി ഉത്തര കൊറിയ രംഗത്തെത്തിയിരുന്നു.

English summary
North Korea threatened a nuclear strike on "the heart of the US" if it attempts to remove Kim Jong Un as Supreme Leader, Pyongyang's state-run Korean Central News Agency (KCNA) reported Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X