കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊളംബിയ വിമാന അപകടം: 76 പേരും മരിച്ചു, പ്രദേശത്ത് അടിയന്തരാവസ്ഥ

72 താരങ്ങളുമായി പോയ യാത്രാവിമാനമാണ് അപകടത്തില്‍പ്പെട്ടത്

Google Oneindia Malayalam News

കൊളംബിയ: കൊളംബിയ: ബ്രസീല്‍ ഫുട്ബോള്‍ താരങ്ങളുമായി സഞ്ചരിക്കുകയായിരുന്ന വിമാനം തകര്‍ന്ന് 25 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി മെഡലിന്‍ ഫെഡറിക്കോ മേയര്‍ ഗ്വിറ്ററസ് സ്ഥിരീകരിച്ചു. ബൊളീവിയയില്‍ നിന്ന് മെഡലിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ചാമ്പിക്വന്‍സ് ക്ലബ്ബിലെ 72 താരങ്ങളുമായി പോയ യാത്രാവിമാനമാണ് കൊളംബിയയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. 72 താരങ്ങളും ഒമ്പത് ജീവനക്കാരും ഉള്‍പ്പെടെ 81 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. വിമാനത്തിലെ ഇല്ക്ട്രിക്കല്‍ തകരാറുകളാണ് തകര്‍ന്നുവീഴാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

മെഡ്ലിനില്‍ വച്ച് നടക്കുന്ന കോപ്സ സുഡാമേരിക്ക ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ട ടീം അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചു. ബുധനാഴ്ച അത്ലറ്റികോ നാസിയോണലിനെതിരെയാണ് മത്സരം.

Read also:Airplane carrying Brazilian pro football players crashes in Colombia

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അപകടത്തില്‍ ചിലര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ പത്തിലധികം പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

വിമാനത്തിന്റെ ഇന്ധനം തീര്‍ന്നു

യാത്രയ്ക്കിടെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പ്രാദേശിക സമയം രാത്രി 10.15ഓടെ വിമാനം അപകടത്തില്‍പ്പെടുകയായിരിന്നുവെന്ന് വാര്‍ത്താ വെബ്ബ്‌സൈറ്റ് മി ഒറിയന്റെ റിപ്പോര്‍ട്ട് ചെയ്യുന്നു.

81 യാത്രക്കാര്‍

72 ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പുറമേ വിദേശികളായ ക്രൂ അംഗങ്ങളുള്‍പ്പെടെ 81 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

തകര്‍ന്നത് ചാര്‍ട്ടര്‍ഡ് വിമാനം

കോപ്പ സുഡാഅമേരിക്ക മത്സരത്തിനായി ബൊളീവിയയില്‍ നിന്ന് മെഡലിന്‍ വിമാനത്താവളത്തിലേക്ക് 81 പേരുമായി പോയ ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നുവീണത്.

English summary
Officials says Plane carrying football players From Brazil Crashes In Colombia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X